Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീഴാറ്റൂർ സമരം പരാജയപ്പെടുമെന്നായപ്പോൾ അവർ ഇരട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് തളിപ്പറമ്പടക്കമുള്ള മേഖലകളിലെ കലാപം; ആർഎസ്എസിനെതിരെ കടുത്ത ആരോപണവുമായി പി.ജയരാജൻ

കീഴാറ്റൂർ സമരം പരാജയപ്പെടുമെന്നായപ്പോൾ അവർ ഇരട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് തളിപ്പറമ്പടക്കമുള്ള മേഖലകളിലെ കലാപം; ആർഎസ്എസിനെതിരെ കടുത്ത ആരോപണവുമായി പി.ജയരാജൻ

രഞ്ജിത് ബാബു

കണ്ണൂർ: തളിപ്പറമ്പിൽ എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ച ആർ.എസ്.എസ്. പ്രവർത്തകർ കീഴാറ്റൂർ വയലിൽ ഇരട്ട കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃച്ചംബരം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ അറസ്റ്റിലായ ആർ.എസ്.എസ്. പ്രവർത്തകർ പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഗൂഢാലോചനക്കു കൂടി അവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്. എസ്. അക്രമി സംഘം താവം ബാറിൽ അക്രമം നടത്തിയ ശേഷം കീഴാറ്റൂർ വയലിലെത്തുകയായിരുന്നു. അവിടെയുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന രതീഷിനേയും സുഹൃത്തിനേയും വകവരുത്താനായിരുന്നു ഉദ്ദേശം. എന്നാൽ അക്രമി സംഘം എത്തിയപ്പോൾ അവരെ കാണാനാവാതെ നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് പൊലീസിന് നൽകിയ മൊഴി. ആർ.എസ്.എസ്. സംഘം ലക്ഷ്യമിട്ട രതീഷ് കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ്. കീഴാറ്റൂർ സമരത്തിനെതിരെ സിപിഐ.(എം). ജനങ്ങളെ അണിനിരത്തി വരികയാണ്.

ഇതിന്റെ ഫലമായി ദേശീയ പാതാ ബൈപ്പാസിനായി 60 ഉടമകളിൽ 56 പേരും സ്ഥലം വിട്ടു കൊടുക്കുന്നതിനായി സമ്മത പത്രം നൽകി. അതിനിടയിലാണ് സമരത്തിന് ശക്തി പകരാൻ യുവ മോർച്ച എത്തിയത്. വികസന വിരുദ്ധരുടെ ഒപ്പം ചേർന്ന് മുതലെടുപ്പിനാണ് ബിജെപി. ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. സമരക്കാർ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു എന്ന് മനസ്സിലാക്കിയ ആർ.എസ്. എസ്. നേതൃത്വം ക്രൂരമായ രീതിയിൽ ഇരട്ട കൊലപാതകം നടത്താനാണ് പദ്ധതിയിട്ടത്. ഇത് പാളിപ്പോയപ്പോൾ പിടിയിലായ പ്രതികൾക്ക് സംഘപരിവാർ ബന്ധമില്ലെന്ന് പറഞ്ഞ് കൈ കഴുകുകയാണ്.

എന്നാൽ പിടിയിലായ രാജേഷ് ബജ്റംഗദൾ പയ്യന്നൂർ ജില്ലാ സമ്പർക്ക പ്രമുഖ് ആണ്. പ്രതികളെല്ലാം പരിശീലനം നേടിയ ആർ.എസ്. എസിന്റെ അധികാരികളാണെന്നും ജയരാജൻ പറഞ്ഞു. കീഴാറ്റൂർ വയലിൽ കൊലപാതകം നടത്തി തളിപ്പറമ്പ് ഉൾപ്പെടെ മറ്റു മേഖലകളിൽ കലാപമായിരുന്നു ആർ.എസ്. എസിന്റെ പദ്ധതി. അതിന്റെ ഭാഗമായി നടത്തിയ നാടകമായിരുന്നു താവത്ത് നടന്നത് എന്നാണ് അനുമാനിക്കേണ്ടത്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രീകരിച്ചു കൊണ്ട് കലാപ ഗൂഢാലോചന നടത്തിയ ആർ.എസ്. എസ്. നേതാക്കൾക്കെതിരേയും കേസെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ആട്സ് ആൻഡ് സയൻസ് കോളേജ് യൂനിയൻ ജനറൽ സെക്രട്ടറിയും എസ്. എഫ്. ഐ. നേതാവുമായ #ാറ്റുവയൽ കിരണിനെയാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. കിരൺ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP