Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണികളാണ് പാർട്ടിയുടെ ശക്തി; ഏതെങ്കിലും നേതാവിന്റെ ശക്തി കൊണ്ടല്ല പാർട്ടി വളർന്നത്; വൃക്തിപൂജാവിവാദത്തിൽ തൊട്ടുതൊടാതെ പി.ജയരാജന്റെ മാരത്തൺ പ്രസംഗം കണ്ണൂരിൽ

അണികളാണ് പാർട്ടിയുടെ ശക്തി; ഏതെങ്കിലും നേതാവിന്റെ ശക്തി കൊണ്ടല്ല പാർട്ടി വളർന്നത്; വൃക്തിപൂജാവിവാദത്തിൽ തൊട്ടുതൊടാതെ പി.ജയരാജന്റെ മാരത്തൺ പ്രസംഗം കണ്ണൂരിൽ

രഞ്ജിത് ബാബു

കണ്ണൂർ: ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സിപിഐ.(എം). ജില്ലാ സെക്രട്ടറി പി. ജയരാജനെത്തി. വ്യക്തിപൂജാവിവാദം കൊഴുത്തു നിൽക്കവേ ജില്ലാ ആസ്ഥാനത്തെ കണ്ണൂർ ഏരിയാ സമ്മേളനത്തിന് പ്രസന്ന വദനനായാണ് ജയരാജൻ എത്തിയത്. പാർട്ടിയെ ചേർത്തു പിടിച്ചും തന്നെ താനാക്കിയത് പാർട്ടിയാണെന്ന് പ്രഖ്യാപിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രതിനിധികളുടെ ശ്രദ്ധ അദ്ദേഹം പിടിച്ചു പറ്റി.

എന്നെ വിമർശിക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. കാരണം എന്നെ ഈ നിലയിലെത്തിച്ചത് പാർട്ടി മാത്രമാണ്. സിപിഐ.(എം) നിലപാടുകളിൽ നിന്നും കടുകിടെ മാറ്റമില്ലെന്ന് അണികൾക്ക് സൂചന നൽകിയാണ് ജയരാജന്റെ പ്രസംഗം. പൂർണ്ണമായും ഒരു കമ്യൂണിസ്റ്റ്കാരൻ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിനിധികൾ മുമ്പാകെ ജയരാജൻ ആവർത്തിച്ചു. പരോക്ഷമായി ചർച്ചകളിൽ കാട്ടേണ്ട പാർട്ടി നിലപാടുകൾ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.ഒന്നര മണിക്കൂർ നീണ്ട പ്രസംഗം പാർട്ടി സമ്മേളന പ്രസംഗങ്ങളുടെ പതിവു ശൈലിയിൽ തന്നെയായിരുന്നു

ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ഭരണത്തേയും ജയരാജൻ കണക്കറ്റ് വിമർശിച്ചു. ബിജെപി. യെ എതിർക്കാൻ കോൺഗ്രസ്സിനാവില്ലെന്നും സിപിഐ.(എം). ഉം ഇടതു പക്ഷത്തിനും മാത്രമേ അത് സാധിക്കൂവെന്ന് ജയരാജൻ പറഞ്ഞു. സിപിഐ.(എം). നെ എതിർക്കുന്ന പല പാർട്ടി പ്രവർത്തകരും സിപിഐ.(എം) ന്റെ പതാകയേന്തി പാർട്ടിയിലേക്ക് വരികയാണ്. ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് സിപിഐ.(എം).ന്റെ ശക്തിയെന്നും ജയരാജൻ പറഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂർ നഗരസഭ സിപിഐ.(എം) നേതൃത്വം നൽകുന്ന ഇടതു പക്ഷം നേടിയത് പാർട്ടിയുടെ മുന്നേറ്റത്തിന് ഉദാഹരണമാണ്. ജയരാജൻ പറഞ്ഞു.

കണ്ണൂർ ലോകസഭാ മണ്ഡലം, നിയമസഭാ മണ്ഡലം, നഗരസഭ, എന്നിവ കയ്യിലെത്തിയിട്ടും വികസന കാര്യത്തിൽ വേണ്ടത്ര കുതിപ്പുണ്ടായില്ലെന്ന ആരോപണവും സമ്മേളനത്തിലുണ്ടായി. എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ പി.ജയരാജന്റെ നോട്ട പരിധിയിലുള്ള ഏരിയാ കമ്മിറ്റിയായതിനാൽ അമ്പാടിമുക്കിലെ ബിജെപി. പ്രവർത്തകരും കണ്ണൂർ സി്റ്റിയിലെ മുസ്ലിം ലീഗ് പ്രവർത്തകരും പാർട്ടിയിൽ ആകർഷിക്കപ്പെട്ടതും സമ്മേളനം വിലയിരുത്തി.

ഇതിലെല്ലാറ്റിലും പി.ജയരാജന്റെ തന്ത്ര പരമായ ഇടപെടലുണ്ടായിരുന്നു. കണ്ണൂർ നഗരസഭ എൽ.ഡിഎഫ് അനുകൂലമായിട്ടും ചില കൗൺസിലർമാർ നിലവാരത്തിനൊത്ത് ഉയർന്നില്ലെന്നും മറ്റുചിലർ തൻ പ്രമാണിത്തം കാട്ടുന്നതായും വിമർശനമുയർന്നു. ഏരിയാ കമ്മിറ്റി അംഗം പ്രൊഫ. ടി.വി. ബാലൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ. രാഗേഷ് എം. പി, . കെ.പി. സഹദേവൻ, എന്നിവരും സംബന്ധിച്ചു. സമ്മേളനം നാളേയും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP