Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അക്രമത്തിൽ തനിക്കും സിപിഎമ്മിനും പങ്കില്ല; സിപിമ്മിനെ സംശയമുണ്ടെന്ന് വെട്ടേറ്റയാൾ പറഞ്ഞിട്ടുമില്ല; നസീറിന്റെ സഹോദരൻ ഇപ്പോഴും പാർട്ടി എൽസി അംഗം; പാർട്ടി പുറത്താക്കിയില്ലെന്നും നസീർ സ്വയം ഒഴിഞ്ഞതെന്നും വിശദീകരണം; വെട്ടേറ്റ മുൻ സിപിഎം നേതാവിനെ ആശുപത്രിയിൽ സന്ദർശിച്ച് പി ജയരാജൻ

അക്രമത്തിൽ തനിക്കും സിപിഎമ്മിനും പങ്കില്ല; സിപിമ്മിനെ സംശയമുണ്ടെന്ന് വെട്ടേറ്റയാൾ പറഞ്ഞിട്ടുമില്ല; നസീറിന്റെ സഹോദരൻ ഇപ്പോഴും പാർട്ടി എൽസി അംഗം; പാർട്ടി പുറത്താക്കിയില്ലെന്നും നസീർ സ്വയം ഒഴിഞ്ഞതെന്നും വിശദീകരണം; വെട്ടേറ്റ മുൻ സിപിഎം നേതാവിനെ ആശുപത്രിയിൽ സന്ദർശിച്ച് പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇക്കഴിഞ്ഞ ശനിയാഴ്ച തലശ്ശേരി പുതിയസ്റ്റാൻഡിന് സമീപത്ത് വച്ച് അജ്ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ച മുൻ സിപിഎം നേതാവും വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സിഒടി നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച് സിപിഎം നേതാവും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ജയരാജൻ. നസീറിനെ അക്രമിച്ചതിൽ സിപിഎമ്മിന് ഒരു പങ്കുമില്ല എന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷപനേയും നസീറിനേയും സന്ദർശിക്കാനാണ് താൻ കോഴിക്കോട് എത്തിയതെന്ന് ജരാജൻ പറഞ്ഞു. നസീറിനെ അക്രമിച്ചത് സിപിഎം ആണെന്ന് പറയുന്നത് ശരിയല്ലെന്നും അത്തരത്തിൽ ഒരു മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്ന് നസീർ സ്ഥിരീകരിച്ചുവെന്നും ജയരാജൻ കോഴിക്കോട് പറഞ്ഞു.

നസീറിനെ പാർട്ടി പുറത്താക്കിയെന്ന് പറയുന്നത് ശരിയല്ല എന്നും ജയരാജൻ പറഞ്ഞു. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന സമയത്ത് അതിൽ അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക പശ്ചാത്തലം കൂടി പൂരിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത് ഒരു മതനിരപേക്ഷ പ്രസ്ഥാനത്തിന് ചേർന്നതല്ല എന്ന നിലപാട് സ്വീകരിച്ച് വ്യക്തിപരമായി എതിർപ്പ് പ്രകടിപ്പിച്ചാണ് നസീർ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോയത് എന്നും പ. ജയരാജൻ പറയുന്നു. താൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് സംഭവമെന്നും പിജെ പറയുന്നു. ഇപ്പോൾ നസീറിനെ കാണാൻ വന്നത് വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്നതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു.

നസീറിനെ വെട്ടിപരിക്കേൽപ്പിച്ചവരെ അറസ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ വേഗത്തിലാക്കണം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അത് സിപിഎമ്മിനും പ്രത്യേകിച്ച് തന്റെ തലയ്ക്കും കെട്ടി വയ്ക്കുന്നത് ശരിയല്ലെന്നും അത് കോൺഗ്രസ് നടത്തുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയാണ് ഈ വിഷയം കൂടുതലായി ഉന്നയിക്കുന്നത്. എന്നാൽ മുല്ലപ്പള്ളിയോ മാധ്യമങ്ങളോ ഇതിനെ കുറിച്ച് നസീറിനോട് ചോദിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും ജയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP