Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം വിശ്വാസികളെ സംഘ്പരിവാറാക്കുക; പിന്നീട് വിശ്വാസം ഭരണഘടനയുടെ മുകളിലാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പറയുക; അങ്ങിനെയാണ് പള്ളി പൊളിച്ചതെന്ന് പറയുക; എന്നിട്ട് ലീഗ് മറുപടി പറയണമെന്നും പറയുക..വേല കയ്യിൽ വച്ചാൽ മതി! തോമസ് ഐസക്കിന് പി കെ ഫിറോസിന്റെ മറുപടി

ആദ്യം വിശ്വാസികളെ സംഘ്പരിവാറാക്കുക; പിന്നീട് വിശ്വാസം ഭരണഘടനയുടെ മുകളിലാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പറയുക; അങ്ങിനെയാണ് പള്ളി പൊളിച്ചതെന്ന് പറയുക; എന്നിട്ട് ലീഗ് മറുപടി പറയണമെന്നും പറയുക..വേല കയ്യിൽ വച്ചാൽ മതി! തോമസ് ഐസക്കിന് പി കെ ഫിറോസിന്റെ മറുപടി

തിരുവനന്തപുരം: തോമസ് ഐസക്കിന് വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ശബരിമല വിഷയത്തിൽ സമരം ചെയ്യുന്നവരെ മുഴുവൻ സംഘ്പരിവാർ മുദ്ര കുത്താനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് ഫിറോസ് രംഗത്തെത്തിയത്. ഐസക്കിന് മറുപടിയായുള്ള ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ശ്രീ. തോമസ് ഐസക്ക് മുസ്ലിംലീഗിനെതിരെ ഇന്നലെ എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. ബുദ്ധിജീവിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ബുദ്ധിയേക്കാൾ കുബുദ്ധിയാണെന്ന് മനസ്സിലാക്കാനാണ് പോസ്റ്റ് ഉപകരിച്ചത്. ശബരിമല വിഷയത്തിൽ സമരം ചെയ്യുന്നവരെ മുഴുവൻ സംഘ്പരിവാർ മുദ്ര കുത്താനാണ് പോസ്റ്റിലുടനീളം അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ സമരം ചെയ്യുന്നവർ മുഴുവൻ സംഘ് പരിവാറുകാരല്ല എന്ന് മാത്രമല്ല ഇവ്വിഷയത്തിൽ പരിവാർ സ്വീകരിച്ച ഇരട്ടത്താപ്പ് മനസ്സിലാക്കിയവരുമാണ്. ബിജെപി നേതാവ് കെ.സുരേന്ദ്രനടക്കമുള്ളവരും ബിജെപിയുടെ പത്രവുമൊക്കെ കോടതി വിധിക്കനുകൂലമായി നിലപാടെടുത്തത് വിശ്വാസികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനൊക്കില്ല.

ആദ്യം സമരക്കാരെ മുഴുവൻ സംഘ് പരിവാറാക്കിയതിന് ശേഷം പിന്നെ അദ്ദേഹം പറഞ്ഞത് വിശ്വാസം ഭരണഘടനയുടെ മുകളിൽ പ്രതിഷ്ഠിക്കുകയാണ് സമരക്കാർ ചെയ്യുന്നതെന്നാണ്. അതായത് വിശ്വാസവും ഭരണഘടനയും വിരുദ്ധ ധ്രുവങ്ങളിലാണെന്ന്! എന്നാൽ നമ്മുടെ രാജ്യത്ത് വിശ്വാസം സംരക്ഷിക്കുന്നത് ഭരണ ഘടനയാണ്. ആർട്ടിക്കിൾ 25 ഭരണഘടന ഉറപ്പ് നൽകുന്ന പരിരക്ഷയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലില്ലാത്തതും ഇന്ത്യയിലുള്ളതുമായ ഈ മൗലികാവകാശത്തിൽ നിലയുറപ്പിച്ചാണ് ന്യൂനപക്ഷങ്ങൾ തങ്ങളുടെ വിശ്വാസവും ആചാരങ്ങളും ഇപ്പോഴും സംരക്ഷിക്കുന്നത്.

പിന്നെ പറയുന്നത് വിശ്വാസം ഭരണഘടനയുടെ മുകളിൽ പ്രതിഷ്ഠിച്ചാണ് ബാബരി മസ്ജിദ് പൊളിച്ചതെന്നാണ്! വിശ്വാസികളാണോ ബാബരി മസ്ജിദ് പൊളിച്ചത്? വർഗ്ഗീയ വാദികളാണ് അതു ചെയ്തത്. സംഘ് പരിവാറാണ് അതു ചെയ്തത്. അവർ യഥാർത്ഥ വിശ്വാസികളല്ലെന്ന് ആർക്കാണറിയാത്തത്? ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദു മത വിശ്വാസികൾ ബാബരി മസ്ജിദ് പൊളിച്ചവർക്കെതിരാണ്. വിശ്വാസികളാണ് ബാബരി മസ്ജിദ് പൊളിച്ചതെന്ന് പറയുന്നത് ഹിന്ദുക്കളെ അപമാനിക്കലാണ്.

കോടതി വിധിയെ വിമർശിക്കുന്നവർ മുഴുവൻ ഭരണ ഘടനയെ എതിർക്കുന്നവരാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. കോടതി വിധിയെ വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. കോടതികൾക്ക് തെറ്റു പറ്റാം. മുമ്പ് എ.കെ ഗോപാലൻ കേസിൽ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം മനേക ഗാന്ധി കേസിൽ അതേ സുപ്രീം കോടതിക്ക് തന്നെ 28 വർഷം കഴിഞ്ഞപ്പോൾ തിരുത്തേണ്ടി വന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നാൽ കോടതിയിലേക്ക് മാർച്ച് നടത്തുന്നതും തങ്ങൾക്കിഷ്ടമില്ലാത്ത വിധി വരുമ്പോൾ ജഡ്ജിമാരെ ശുംഭനെന്നു വിളിക്കുന്നതൊന്നും ഒരു നിലക്കും അംഗീകരിക്കാനാവില്ല.

അതു കൊണ്ട് ബഹുമാനപ്പെട്ട തോമസ് ഐസക്ക് ജി,

ആദ്യം വിശ്വാസികളെ സംഘ്പരിവാറാക്കുക. പിന്നീട് വിശ്വാസം ഭരണഘടനയുടെ മുകളിലാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പറയുക. അങ്ങിനെയാണ് പള്ളി പൊളിച്ചതെന്ന് പറയുക. എന്നിട്ട് ലീഗ് മറുപടി പറയണമെന്നും പറയുക.
വേല കയ്യിൽ വച്ചാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP