Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മന്ത്രി ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതിയിൽ നടപടി സ്വീകരിക്കുവാൻ എന്താണ് വൈകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; വിജിലൻസ് അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് വന്നാൽ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട് ; തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മന്ത്രിസഭ ബഹിഷ്‌കരിച്ച സിപിഐയും നിലപാടറിയിക്കണമെന്ന്' പി.കെ ഫിറോസ്

'മന്ത്രി ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതിയിൽ നടപടി സ്വീകരിക്കുവാൻ എന്താണ് വൈകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; വിജിലൻസ് അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് വന്നാൽ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട് ; തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മന്ത്രിസഭ ബഹിഷ്‌കരിച്ച സിപിഐയും നിലപാടറിയിക്കണമെന്ന്' പി.കെ ഫിറോസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിക്ക് പിന്നാലെ പിണറായി സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കെ.ടി അബീദിനെ പൊതു മേഖലാ സ്ഥാപനത്തിൽ ചട്ടങ്ങൾ മറികടന്ന് നിയമിച്ചതിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും പരാതി നൽകി മൂന്ന് മാസം പിന്നിട്ടിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വിജിലൻസിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബർ 3ന് നൽകിയ പരാതി വിജിലൻസ് ഡയറക്ടർ നവംബർ 28ന് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിവരാവകാശ അപേക്ഷയിൽ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ പോകുമെന്ന് ഭയമുള്ളതുകൊണ്ട് മനഃപൂർവ്വം കാലതാമസം വരുത്തുന്നതിന് വേണ്ടിയാണ് വിജിലൻസ് മറുപടി നൽകാത്തത്.

വിജിലൻസ് അന്വേഷണം ആരംഭിച്ചാൽ മന്ത്രിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചാൽ പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വിജിലൻസിന് വിമർശനം ഏൽക്കേണ്ടി വരുമെന്നും ഭയക്കുന്നതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തത്. ഇക്കാരണമല്ലെങ്കിൽ മറ്റെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ.ടി ജലീൽ മുഖ്യമന്ത്രിയെയോ സിപിഎമ്മിനെയോ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കണം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മന്ത്രിസഭ യോഗം പോലും ബഹിഷ്‌കരിച്ച സിപിഐക്ക് ഇക്കാര്യത്തിൽ എന്ത് നിലപാടാണ് ഉള്ളതെന്ന് തുറന്ന് പറയാൻ കാനം രാജേന്ദ്രൻ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP