Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; ഷാഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ബിജെപി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി പി കെ ഫിറോസ്

കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; ഷാഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ബിജെപി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി പി കെ ഫിറോസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ഷാഹീൻ ബാഗ് മാതൃകയിൽ നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ്. ഷാഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ആരോപണത്തിന് പിന്നാലെയാണ് പികെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്.

'കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കിൽ നിയമം ലംഘിക്കും. കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്,' എന്നും പികെ ഫിറോസ് വിമർശിച്ചു.

കോഴിക്കോട് തീവ്രവാദികളാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, അവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP