Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രി ജയലക്ഷ്മി ഇപ്പോഴും ഉദ്യോഗസ്ഥർക്കു കുമാരി തന്നെ; ഗത്യന്തരമില്ലാതെ ശ്രീമതിയെന്നു വിളിക്കാൻ ആവശ്യപ്പെട്ടു വകുപ്പു സർക്കുലർ

കല്യാണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രി ജയലക്ഷ്മി ഇപ്പോഴും ഉദ്യോഗസ്ഥർക്കു കുമാരി തന്നെ; ഗത്യന്തരമില്ലാതെ ശ്രീമതിയെന്നു വിളിക്കാൻ ആവശ്യപ്പെട്ടു വകുപ്പു സർക്കുലർ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രി പി കെ ജയലക്ഷ്മി ഉദ്യോഗസ്ഥർക്ക് ഇപ്പോഴും 'കുമാരി' തന്നെ. എല്ലാ ഔദ്യോഗിക രേഖകളിലും കുമാരി എന്നത് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നതിൽ സഹികെട്ട് ഒടുവിൽ പ്രത്യേക സർക്കുലർ തന്നെ ഇറക്കേണ്ടി വന്നിരിക്കുകയാണ്.

അതായത് മന്ത്രി പി.കെ. ജയലക്ഷ്മിയെ 'ശ്രീമതി'യാക്കാനും സർക്കാർ കുറിപ്പു തന്നെ വേണ്ടിവന്നു. വിവാഹിതയായതിനാൽ മന്ത്രി ഇനി 'കുമാരി' അല്ലെന്നും സർക്കാർ രേഖകളിലും നോട്ടീസിലും പേരിനു മുന്നിലെ കുമാരി നീക്കി ശ്രീമതി ചേർക്കണമെന്നുമാണ് സർക്കുലർ പറയുന്നത്.

വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും മന്ത്രി ജയലക്ഷ്മിയെ കുമാരിയെന്ന് വിശേഷിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കുമാണ് സർക്കുലർ നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ്‌ 10നാണ് ജയലക്ഷ്മിയുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹ ശേഷവും ഔദ്യോഗിക രേഖകളിൽ കുമാരി ജയലക്ഷ്മി എന്ന വിശേഷണം തുടരുകയായിരുന്നു.

പൊതുചടങ്ങുകളിലെ നോട്ടീസിൽ പോലും ജയലക്ഷമി കുമാരിയായിത്തന്നെ തുടർന്നു. ഒടുവിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP