Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു.എ.പി.എ കേസിൽ മുഖ്യമന്ത്രിയെ തള്ളിയെന്ന മാധ്യമവ്യാഖ്യാനം കെട്ടിച്ചമച്ചത്; മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണ്; പാർട്ടിക്കും സർക്കാരിനും ഒരേ നിലപാട് ആണെന്ന് ആവർത്തിച്ച് പി.മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ മുഖ്യമന്ത്രിയെ തള്ളിയെന്ന മാധ്യമവ്യാഖ്യാനം കെട്ടിച്ചമച്ചത് എന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ. യു.എ.പി.എ. വിഷയത്തിൽ പാർട്ടിക്കും സർക്കാരിനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും ഈ വിഷയത്തിൽ പാർട്ടിയും സർക്കാരും രണ്ടുതട്ടിലാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ നൽകിയില്ലെന്നും യുഎപിഎ കേസിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തീരങ്കാവ് യു.എ.പി.എ.

കേസിൽ പ്രതികളായ അലനും താഹയ്ക്കുമെതിരേ നടപടി എടുക്കാത്തിടത്തോളം കാലം അവർ പാർട്ടി അംഗങ്ങളാണെന്നായിരുന്നു പി.മോഹനൻ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവർക്കെതിരേ യു.എ.പി.എ. കേസ് ചുമത്തിയത് അംഗീകരിക്കാനാകില്ലെന്നും ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പന്തീരങ്കാവ് യു.എ.പി.എ. കേസിൽ പ്രതികളായ അലനും താഹയും കുഞ്ഞാടുകളല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനുപിന്നാലെ ഇരുവർക്കും മാവോവാദി ബന്ധമുണ്ടെന്ന തരത്തിൽ സിപിഎം നേതാവ് പി.ജയരാജനും പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP