Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ കുഴപ്പങ്ങളുണ്ടാക്കിയത് സംഘപരിവാറല്ല; അക്രമങ്ങൾക്ക് പിന്നിൽ ആർഎസ്എസാണെന്ന ആരോപണത്തിന് എന്തുതെളിവുണ്ട്? പരാജയം മൂലം മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും പി.എസ്.ശ്രീധരൻ പിള്ള

ശബരിമലയിൽ കുഴപ്പങ്ങളുണ്ടാക്കിയത് സംഘപരിവാറല്ല; അക്രമങ്ങൾക്ക് പിന്നിൽ ആർഎസ്എസാണെന്ന ആരോപണത്തിന് എന്തുതെളിവുണ്ട്? പരാജയം മൂലം മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും പി.എസ്.ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയിൽ കാര്യങ്ങൾ വഷളാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. വിശ്വാസിയെന്ന് പറയുന്ന ഒരാളെ പോലും ശബരിമലയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയതു പരാജിതന്റെ പരിദേവനമാണെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിയെ അപമാനിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതു ശരിയായില്ല. ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

തെറ്റുപറ്റിയെങ്കിൽ മുഖ്യമന്ത്രി അതു സമ്മതിക്കണം. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാർ അല്ല. സത്യമാണ് ഈശ്വരൻ. ബിജെപിയുടെ പരിപാടി പത്തനംതിട്ടയിലേക്കു മാറ്റിയത് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനാണ്. പുറത്തുനിന്നുള്ളവർ അതിൽ ഇടപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്രമങ്ങൾക്കു പിന്നിൽ ആർഎസ്എസ് ആണെന്നതിന് എന്തു തെളിവാണുള്ളത്. വിഷയത്തിൽ ജുഡീഷ്യൽ തെളിവെടുപ്പിന് മുഖ്യമന്ത്രി തയാറാകണം. ഇതിന്റെ അടിവേരുകളെല്ലാം സിപിഎമ്മിൽ ഉൾപ്പെട്ടവരാണെന്നു തെളിയും ബിജെപി അധ്യക്ഷൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP