Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഹൻലാലിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരൻപിള്ള; 'തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യും; ഇക്കാര്യത്തിൽ മോഹൻലാൽ അഭിപ്രായം തുറന്നുപറഞ്ഞിട്ടില്ല'

മോഹൻലാലിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരൻപിള്ള; 'തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യും; ഇക്കാര്യത്തിൽ മോഹൻലാൽ അഭിപ്രായം തുറന്നുപറഞ്ഞിട്ടില്ല'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ മോഹൻലാലിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.

ഇക്കാര്യത്തിൽ പാർട്ടിയുമായി മോഹൻലാൽ സംസാരിച്ചിട്ടില്ലെന്നും ഇതുവരെയും ഔദ്യോഗികമായി വിവരങ്ങളൊന്നുമില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. മോഹൻലാലിനേപ്പോലൊരാൾ സ്ഥാനാർത്ഥിയായി എത്തിയാൽ ഉറപ്പായും സ്വാഗതം ചെയ്യുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വീണുകിട്ടുന്ന ഒരുപാട് അവസരങ്ങളുള്ള പാർട്ടിയാണ് കേരളത്തിൽ ബിജെപി. അത്തരം അവസരങ്ങൾക്ക് വേണ്ടി കാത്തിരുന്ന് അതിനുവേണ്ടി കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും ശ്രീധരൻ പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പി.കെ. ശശിക്കെതിരായ സ്ത്രീപീഡനക്കേസിൽ വനിതാ കമ്മീഷന്റെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പീഡന പരാതി ഒളിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുന്നത് ആലോചിക്കാൻ വ്യാഴാഴ്ച പാർട്ടിയുടെ കോർകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിയെ കണ്ട് അവരുടെ പരാതി എഴുതിയെടുക്കേണ്ടതിന് പകരം അത് ചെയ്യില്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ നിലപാട് സ്ത്രീത്വത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP