Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രി തെറ്റുചെയ്താൽ ചൂണ്ടിക്കാട്ടാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തെ വിമർശിച്ച് പി എസ് ശ്രീധരൻ പിള്ള

പ്രധാനമന്ത്രി തെറ്റുചെയ്താൽ ചൂണ്ടിക്കാട്ടാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തെ വിമർശിച്ച് പി എസ് ശ്രീധരൻ പിള്ള

കണ്ണൂർ: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിൽ പാർട്ടിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള രംഗത്ത്. പ്രധാനമന്ത്രി തെറ്റുചെയ്താൽ അത് ചൂണ്ടിക്കാട്ടാനും എതിർക്കാനും ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

പാർട്ടി സംസ്ഥാന നേതൃത്വത്തോടുള്ള എതിർപ്പുകൂടിയാണ് പരോക്ഷമായി ശ്രീധരൻ പിള്ള പ്രകടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനോടുള്ള കടുത്ത വിയോജിപ്പാണ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെയും ബിജെപിയെയും ഏഷ്യാനെറ്റ് ന്യൂസ് അവഗണിക്കുന്നുവെന്നും, അവഹേളിക്കുന്നുമെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ബിജെപി ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്നത്.

ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപി പരിപാടിക്കെത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ക്യാമറാമാനെയും ഇറക്കിവിടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP