Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎഎസ് പരീക്ഷയ്ക്ക് പാക് സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങളും; പകർത്തിയത് 2001 ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപ്പേറിൽനിന്നുള്ള ആറ് ചോദ്യങ്ങൾ; ഗുരുതര വീഴ്‌ച്ച സംഭവിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും പി ടി തോമസ് എംഎൽഎ

കെഎഎസ് പരീക്ഷയ്ക്ക് പാക് സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങളും; പകർത്തിയത് 2001 ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപ്പേറിൽനിന്നുള്ള ആറ് ചോദ്യങ്ങൾ; ഗുരുതര വീഴ്‌ച്ച സംഭവിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും പി ടി തോമസ് എംഎൽഎ

സ്വന്തം ലേഖകൻ

കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റീസ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്കെതിരേ ആരോപണവുമായി പി.ടി. തോമസ് എംഎൽഎ. പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങൾ കെഎഎസ് പരീക്ഷയ്ക്കായി കോപ്പിയടിച്ചു എന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. പബ്ലിക് അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് ഇത്തരത്തിൽ പകർത്തിയതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംഎൽഎ ഫേസ്‌ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

2001 ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപ്പേറിൽനിന്നും എടുത്തിട്ടുള്ള ആറ് ചോദ്യങ്ങളാണ് കെഎഎസിനായി എടുത്തിട്ടുള്ളതെന്നും ഇത് സംസ്ഥാന സർക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

നേരത്തെ, പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളിൽ ചിലതു പരീക്ഷയിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതർ തള്ളിയിരുന്നു. മുൻകൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാൽ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യരീതി പോലും ആർക്കും മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നാണു പിഎസ്‌സി അധികൃതരുടെ വിലയിരുത്തൽ. അതിനാൽ പകർത്തൽ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രഥമ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP