Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ടി തോമസ് എംഎൽഎ വീക്ഷണം പത്രത്തിന്റെ എം.ഡി സ്ഥാനം രാജിവെച്ചു; രാജി വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ; കെപിസിസി പ്രസിഡന്റിന് നൽകിയ രാജി അംഗീകരിച്ചു രാഷ്ട്രീയകാര്യസമിതി

പി ടി തോമസ് എംഎൽഎ വീക്ഷണം പത്രത്തിന്റെ എം.ഡി സ്ഥാനം രാജിവെച്ചു; രാജി വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ; കെപിസിസി പ്രസിഡന്റിന് നൽകിയ രാജി അംഗീകരിച്ചു രാഷ്ട്രീയകാര്യസമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ പി ടി തോമസ് പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ എം ഡി സ്ഥാനം രാജിവെച്ചു. മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം രാജിവെച്ചത്. രാജിവെക്കുന്നതായി കാണിച്ച് പി. ടി തോമസ് കെപിസിസി പ്രസിഡണ്ടിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രീയകാര്യസമിതി അംഗീകരിച്ചു. വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി.ടി തോമസിന്റെ രാജി. ഇരട്ട പദവി താത്പര്യമില്ലാത്തതിനാലാണ് രാജിയെന്ന് പി.ടി തോമസ് പറഞ്ഞു.

വീക്ഷണത്തിന് മൂന്നരകോടിയുടെ ബാധ്യതയും ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പള കുടിശികയും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്ന് കാണിച്ച് ജീവനക്കാർ കേരള പത്രപ്രവർത്തക യൂണിയന് പരാതിയും നൽകിയിട്ടുണ്ട്.

ബാങ്കുകളിലെ ബാധ്യത, അച്ചടിക്കൂലി, ജീവനക്കാരുടെ ശമ്പള കുടിശിക ഇനങ്ങളിലായാണ് മൂന്നര കോടിയുടെ ബാധ്യത. ബാധ്യത ഏറിയതോടെ തൃശൂർ, കൊല്ലം എഡിഷനുകൾ പൂട്ടിയിരുന്നു. രണ്ടര കോടി രൂപ കെപിസിസി നേരിട്ട് നൽകിയിട്ടും കടബാധ്യതയിൽ നിന്നും കരകയറാൻ വീക്ഷണത്തിനായിരുന്നില്ല.

മാനേജ്‌മെന്റിലെ പാളിച്ചയാണ് പത്രത്തെ കടക്കെണിയിലാക്കിയതെന്ന് കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ബാധ്യത വർധിച്ചതോടെ എസ്.ബി.ഐയിലെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ധനലക്ഷ്മി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് രണ്ട് മാസത്തെ ശമ്പള കുടിശിക നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP