Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ചുഴലിക്കാറ്റ് വില്ലനായതോടെ നീണ്ടുപോയ പടയൊരുക്കം സമാപനം ഡിസംബർ 14ന്; രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞവും പൂന്തുറയും സന്ദർശിക്കും

ഓഖി ചുഴലിക്കാറ്റ് വില്ലനായതോടെ നീണ്ടുപോയ പടയൊരുക്കം സമാപനം ഡിസംബർ 14ന്; രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞവും പൂന്തുറയും സന്ദർശിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബർ 14ന്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനം എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞവും പൂന്തുറയും സന്ദർശിക്കും.

ഡിസംബർ 1ന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെതുടർന്ന് മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കം സമാപനത്തിനെത്തുന്ന രാഹുൽ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞവും പൂന്തുറയും സന്ദർശിക്കുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അത് സർക്കാർ ഫയലിൽ കെട്ടിവെച്ചെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ പ്രവർത്തിച്ചില്ല എന്നതാണ് ഇത്ര വലിയ ദുരന്തത്തിന് ഇടയാക്കിയ പ്രധാന കാരണം.

കേരളത്തിന് ലഭിച്ച അതേ കാലാവസ്ഥാ സന്ദേശമാണ് തമിഴ്‌നാടിനും ലക്ഷദ്വീപിനും ലഭിച്ചത്. അവർ ഉണർന്നു പ്രവർത്തിച്ചപ്പോൾ കേരളം വീഴ്‌ച്ചവരുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പേടിച്ചാണ് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP