Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുവെയ്ക്കാൻ വയൽ വാങ്ങി നികത്തിയവരെല്ലാം കുടുങ്ങും; തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008ന് ശേഷം വാങ്ങിയ വയൽ നികത്തി വീടു വയ്ക്കാനാകില്ലെന്ന് റവന്യൂ വകുപ്പ്

വീടുവെയ്ക്കാൻ വയൽ വാങ്ങി നികത്തിയവരെല്ലാം കുടുങ്ങും; തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008ന് ശേഷം വാങ്ങിയ വയൽ നികത്തി വീടു വയ്ക്കാനാകില്ലെന്ന് റവന്യൂ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2008ന് ശേഷം വാങ്ങിയ നെൽ വയൽ നികത്തി വീടു വയ്ക്കാനാകില്ലെന്ന് റവന്യൂ വകുപ്പ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ഓഗസ്റ്റ് 12നാണ് കേരളത്തിൽ നിലവിൽ വന്നത്. ഈ നിയമം നിലവിൽ വന്നതിന് ശേഷം വയൽ വാങ്ങിയവർക്ക് ഇത് പരിവർത്തനം ചെയ്ത് വീടുവയ്ക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതോടെ വീട് നിർമ്മിക്കാനും കെട്ടിടങ്ങൾ നിർമ്മിക്കാനുമെല്ലാം വയൽ വാങ്ങിയവരെല്ലാം കുടുങ്ങും.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് വരുത്തിയിട്ടുള്ളത് കൃഷിക്കാരനു സ്വന്തം കൃഷിഭൂമിയിൽ താമസിക്കാൻ അവസരം ഒരുക്കുന്നതിനാണ്്. എന്നാൽ ഈ ഇളവ് മുതലെടുത്ത് പലരും വയലുകൾ വാങ്ങികൂട്ടുകയും വ്യാപകമായി നികത്തുകയും ചെയ്യുന്നുണ്ട്. ഇതിന് തടയിടാനാണ് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച 2017 ജൂൺ 6 ലെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ലാൻഡ് റവന്യു കമ്മിഷണർ, കലക്ടർമാർ, റവന്യു ഡിവിഷനൽ ഓഫിസർമാർ തുടങ്ങിയവർക്കുള്ള നിർദ്ദേശം റവന്യു വകുപ്പ് പുറത്തിറക്കി.

അതേസമയം, 2018 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമവും ചട്ടങ്ങളും പ്രകാരം ഡേറ്റ ബാങ്കിലെ ഉള്ളടക്കം തിരുത്താൻ ലഭിക്കുന്ന അപേക്ഷ നെൽവയൽ സംബന്ധിച്ചാണെങ്കിൽ കൃഷി ഓഫിസറുടെയും തണ്ണീർത്തടം സംബന്ധിച്ചാണെങ്കിൽ വില്ലേജ് ഓഫിസറുടെയും റിപ്പോർട്ട് റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ) വാങ്ങണമെന്നു റവന്യു വകുപ്പ് വ്യക്തത വരുത്തി. സ്ഥലം പരിശോധിച്ച് ആർഡിഒയ്ക്ക് ഉചിത തീരുമാനമെടുക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP