Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ സംശയം വേണ്ട; വിഗ്രഹത്തിൽ കേടുപാടുകളില്ലെന്നും സുരക്ഷിതമെന്നും അമിക്കസ്‌ക്യൂറി; ബി നിലവറ തുറക്കണമെന്നും ഗോപാൽ സുബ്രഹ്മണ്യം രാജകുടുംബത്തോട് ആവശ്യപ്പെട്ടു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ സംശയം വേണ്ട; വിഗ്രഹത്തിൽ കേടുപാടുകളില്ലെന്നും സുരക്ഷിതമെന്നും അമിക്കസ്‌ക്യൂറി; ബി നിലവറ തുറക്കണമെന്നും ഗോപാൽ സുബ്രഹ്മണ്യം രാജകുടുംബത്തോട് ആവശ്യപ്പെട്ടു

മറുനാടൻ മലയാളി ഡെസ്‌ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകൾ ഇല്ലെന്നും, പൂർണമായും സുരക്ഷിതമാണെന്നും പരിശോധനകൾക്കുശേഷം ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചു. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടർന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂർത്തിയാക്കിയത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി. മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകൾ ഇല്ലെന്നും, പൂർണമായും സുരക്ഷിതമാണെന്നും പരിശോധനകൾക്കുശേഷം ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂർത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടർന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്മേൽ കേടുപാടുകൾ വർദ്ധിക്കുന്നുവെന്നും ഒരു കൊല്ലത്തിനുള്ളിൽ പലതവണ കൽക്കലേപനം നടന്നെങ്കിലും വിഗ്രഹത്തിന്റെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നുവെന്നും പരാതി വന്നിരുന്നു. എന്തുകൊണ്ടു കൽക്കം അടർന്നു വീഴുന്നു എന്നതു വിശദീകരിക്കാൻ എക്സിക്യൂട്ടിവ് ഓഫീസർക്കോ കൽക്കലേപനം ചെയ്തവർക്കോ കഴിഞ്ഞിരുന്നില്ല. അതിനാൽ ഈ രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നു പണിചെയ്യിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

പരിശോധനക്കായി ചൊവ്വാഴ്ചയാണ് ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്ത് എത്തിയത്. തന്ത്രിമാർ വാസ്തുവിദഗ്ദ്ധർ, ക്ഷേത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോപാൽ സുബ്രഹ്മണ്യം മൂലവിഗ്രഹത്തിന്റെ പരിശോധന പൂർത്തിയാക്കിയത്. ഇതുകൂടാതെ നരസിംഹമൂർത്തിയുടെ ശ്രീകോവിലിന്റെ മേൽപ്പുര ജീർണിച്ചതും തിരുവാമ്പാടിയിലെ കൊടിമരത്തിലെ കേടുപാടുകളെ കുറിച്ചും പരാതി ഉന്നയിച്ചിട്ടുണ്ടായിരുന്നു

അമിക്കസ്‌ക്യൂറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പ്രിസർവേഷൻ കമ്മിറ്റി യോഗത്തിൽ ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇന്ന് നടന്ന പരിശോധനകൾക്കു ശേഷം ബി നിലവറ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഗോപാൽ സുബ്രഹ്മണ്യം രാജകുടുംബവുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മറുപടി ഉടൻ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP