Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളത്തിന്റെ കൽപ്പടവുകൾ പൊളിച്ചുമാറ്റി; കുളത്തിലിറങ്ങി പ്രതിഷേധം അറിയിച്ച് രാജകുടുംബാംഗങ്ങൾ; നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയുപ്പുമായി ഗൗരി ലക്ഷ്മിബായി

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളത്തിന്റെ കൽപ്പടവുകൾ പൊളിച്ചുമാറ്റി; കുളത്തിലിറങ്ങി പ്രതിഷേധം അറിയിച്ച് രാജകുടുംബാംഗങ്ങൾ; നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയുപ്പുമായി ഗൗരി ലക്ഷ്മിബായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളത്തിന്റെ കൽപ്പടവുകൾ പൊളിച്ചുമാറ്റിയതിനെതിരെ രാജകുടുംബത്തിന്റെ പ്രതിഷേധം. കുളത്തിലിറങ്ങി നിന്നാണ് രാജകുടുംബാംഗങ്ങൾ പ്രതിഷേധം അറിയിച്ചത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് കൽപ്പടവുകൾ പൊളിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കുകയോ കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഗൗരി ലക്ഷ്മിബായി അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച സംരക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണു നവീകരണ ചുമതലയുള്ള നിർമ്മിതി കേന്ദ്രം രണ്ടു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയതെന്നാണ് ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP