Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യയിൽ മുതലെടുപ്പിനുള്ള പാക് മോഹം നടക്കില്ല; വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തോടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാക്കിസ്ഥാന് അധികാരമില്ല; ഇത് ചികിൽസ വേണ്ട മാനസിക രോഗവും; സുപ്രീംകോടതി വിധിയെ കർതാർ പുർ ഇടനാഴിയുമായി ബന്ധിപ്പിച്ച പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ

അയോധ്യയിൽ മുതലെടുപ്പിനുള്ള പാക് മോഹം നടക്കില്ല; വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തോടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാക്കിസ്ഥാന് അധികാരമില്ല; ഇത് ചികിൽസ വേണ്ട മാനസിക രോഗവും; സുപ്രീംകോടതി വിധിയെ കർതാർ പുർ ഇടനാഴിയുമായി ബന്ധിപ്പിച്ച പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യ വിധി മുതലെടുക്കാനുള്ള പാക്കിസ്ഥാന്റെ മോഹം നടക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അയോദ്ധ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യം, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാക്കിസ്ഥാന് അധികാരമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വിമർശിച്ചു. ഇതൊരു മാനസിക രോഗമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.

അയോദ്ധ്യാ കേസിലെ കോടതി വിധിയെ വിർശിച്ച് നിരവധി പാക് നേതാക്കൾ രംഗത്തെത്തിയിരുന്നു. വിഷയത്തെ കർതാർ പുർ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ ഖുറേഷി നടത്തിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. രാജ്യം സ്വീകരിച്ച വിധിയാണിത്. തികച്ചും നിയമപരമായും ആരാധന സമത്വവും ഉറപ്പു വരുത്തുന്ന വിധിയാണ് സുപീം കോടതി കേസിൽ പ്രസ്താവിച്ചത്. അത് ഒരു പക്ഷെ പാക്കിസ്ഥാന് മനസിലാകണമെന്നില്ലെന്നും രവീഷ് കുമാർ വ്യക്തമാക്കി.

അയോദ്ധ്യ വിധിയെ വർഗ്ഗീകരിക്കുന്ന രീതിയിൽ നിരവധി പ്രസ്താവനകളുമായി ഖുറേഷിക്ക് പിന്നാലെ പാക് മാധ്യമങ്ങൾ, മാധ്യമ ഉപദേഷ്ടാവ് ഫിർദൗസ് ആഷിഖ്, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീൻ മിസാരി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP