Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 സെക്കൻഡു നോട്ടത്തിൽ സിങ്കത്തിനു പിന്തുണ പാക്കിസ്ഥാനിൽ നിന്ന്! പ്രമുഖ ദിനപത്രം ഡോണിൽ ഋഷിരാജ് സിങ്ങിന് അഭിനന്ദനം

14 സെക്കൻഡു നോട്ടത്തിൽ സിങ്കത്തിനു പിന്തുണ പാക്കിസ്ഥാനിൽ നിന്ന്! പ്രമുഖ ദിനപത്രം ഡോണിൽ ഋഷിരാജ് സിങ്ങിന് അഭിനന്ദനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിങ്കത്തിനു പ്രശംസയുമായി അയൽരാജ്യമായ പാക്കിസ്ഥാൻ. പ്രമുഖ പാക് ദിനപത്രമായ ഡോണാണു 'പതിനാല് സെക്കൻഡ്' വിഷയത്തിൽ ഋഷിരാജ് സിങ്ങിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചതാണ് ഋഷിരാജ് സിങിന്റെ 14 സെക്കന്റ് നോട്ടം പ്രസ്താവന. സ്ത്രീകളെ 14 സെക്കന്റിൽ കൂടുതൽ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന തരത്തിലുള്ള ഋഷിരാജ് സിങിന്റെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ടുള്ള ലേഖനമാണ് ഡോണിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്ത്രീകളെ തുറിച്ചു നോക്കുന്നതിൽ പാക്കിസ്ഥാനി പുരുഷന്മാരും ഒട്ടും പിന്നിലല്ലെന്നും തുറിച്ചു നോട്ടം ഇല്ലാത്ത ഒരിടവും പാക്കിസ്ഥാനിൽ ഇല്ലെന്നും പറയുന്ന ലേഖനം ഋഷിരാജ് സിങും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനവും അനുമോദിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്. വംശീയതയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം കലഹിക്കുമെങ്കിലും ദക്ഷിണ ഭൂഖണ്ഡത്തിലെ പുരുഷന്മാരെ ചേർത്തു നിർത്തുന്ന പശയാണ് തുറിച്ചുനോട്ടമെന്നും ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP