Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരായം വാറ്റി വിൽപ്പന നടത്തിയത് രഹസ്യമായി; ആവശ്യക്കാർക്ക് ആവശ്യമനുസരണം വിതരണം ചെയ്യും; പാലായിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും വാറ്റുപകരണങ്ങളും; വിൽപന ഫെറോ സ്ലാബ് ഫാക്ടറിയുടെ മറവിൽ

ചാരായം വാറ്റി വിൽപ്പന നടത്തിയത് രഹസ്യമായി; ആവശ്യക്കാർക്ക് ആവശ്യമനുസരണം വിതരണം ചെയ്യും; പാലായിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും വാറ്റുപകരണങ്ങളും; വിൽപന ഫെറോ സ്ലാബ് ഫാക്ടറിയുടെ മറവിൽ

മറുനാടൻ ഡെസ്‌ക്‌

പാലാ : വീട്ടിൽ വാറ്റുപകരണങ്ങൾ സ്ഥാപിച്ച് ചാരായം വാറ്റി വിൽപ്പന നടത്തിവന്ന ബിജെപി പ്രവർത്തകനേയും ചാരായം വാങ്ങാനെത്തിയ ആളെയും എക്‌സൈസ് സംഘം പിടികൂടി. ബിജെപി പ്രവർത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടിൽ സുരേഷ്ലാൽ (42), ചാരായം വാങ്ങാൻ എത്തിയ അന്തീനാട് മങ്കര വാക്കമറ്റത്തിൽ അശോകൻ (45) എന്നിവരെയാണ് വാറ്റുപകരണങ്ങളും ചാരായവും ഉൾപ്പെടെ പാലാ ഏക്സൈസ് ഇൻസ്പെക്ടർ സിറിൾ കെ മാത്യൂസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സുരേഷ് ലാലിന്റെ വീട്ടിൽനിന്ന് 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.

വീടിന്റെ അടുക്കളയോട് ചേർന്നുള്ള മുറിയിൽ 20 ലിറ്റിന്റെ പ്രഷർകുക്കറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചായിരുന്നു ചാരായം വാറ്റി വിൽപ്പന നടത്തിവന്നത്. വീടിനോടനുബന്ധിച്ച് മുൻപ് പ്രവർത്തിച്ചുവന്ന പ്രവർത്തനം നിലച്ച 'ഫെറോ സ്ലാബ്' ഫാക്ടറിയുടെ മറവിലാണ് വൻതോതിൽ ചാരയം വാറ്റി വിതരണം നടത്തിവന്നത്. ദീർഘകാലമായി ഇവിടെ ചാരായം വാറ്റി വന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ആവശ്യക്കാർക്ക് വീട്ടിൽനിന്ന് വിതരണം ചെയ്യുന്നതോടൊപ്പം വിവിധ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വിൽപ്പനക്കായും വാറ്റു ചാരായം എത്തിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മുണ്ടുപാലത്ത് ചാരായ വിൽപ്പന നടത്തിവന്ന കേന്ദ്രത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രത്തിൽനിന്ന് ചാരായവും വാഷും ഉപകരണങ്ങളും ഉൾപ്പെടെ പിടികൂടിയതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP