Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാ മുനിസിപ്പാലിറ്റിയിലെ ഹെഡ് ക്ലർക്ക് മാരിയറ്റിനെതിരായ വിജിലൻസ് നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; വൈസ് ചെയർമാനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പങ്കില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു; കേസ് എടുത്ത സാഹചര്യം വിശദീകരിക്കാനും വിജിലൻസിനു നിർദ്ദേശം

പാലാ മുനിസിപ്പാലിറ്റിയിലെ ഹെഡ് ക്ലർക്ക് മാരിയറ്റിനെതിരായ വിജിലൻസ് നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; വൈസ് ചെയർമാനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പങ്കില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു; കേസ് എടുത്ത സാഹചര്യം വിശദീകരിക്കാനും വിജിലൻസിനു നിർദ്ദേശം

തിരുവനന്തപുരം: മുൻ പാലാ മുനിസിപ്പൽ ചെയർമാനും ഇപ്പോൾ വൈസ് ചെയർമാനുമായ കുര്യാക്കോസ് പടവന്റെ അനധികൃത കെട്ടിട നിർമ്മാണത്തിനു കൂട്ടുനിന്നുവെന്ന കേസിൽ മുനിസിപ്പാലിറ്റിയിലെ ഹെഡ് ക്ലർക്ക് ആയ മാരിയറ്റ് പി. സ്‌കറിയയ്‌ക്കെതിരായ വിജിലൻസ് നടപടികൾ നിർത്തിവച്ച് ഹൈക്കോടതി ഉത്തരവായി. മാരിയറ്റ് വിജിലൻസിനെതിരേ നല്കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി. ഉബൈദിന്റെ നടപടി.

കുര്യാക്കോസ് പടവൻ അനധികൃതമായി നടത്തിയ കെട്ടിടനിർമ്മാണത്തിന് ഹെഡ് ക്ലർക്ക് ആയ മാരിയറ്റ് പി. സ്‌കറിയ കൂട്ടുനിന്ന് അഴിമതി കാണിച്ചുവെന്നായിരുന്നു ആരോപണം. അഴിമതി നിരോധന വകുപ്പ് പ്രകാരം കോട്ടയം ഈസ്‌റ്റേൺ റേഞ്ച് ഡിവൈഎസ്‌പിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റിട്ടയർമെന്റ് കാത്തിരിക്കുന്ന തന്നെ അപകീർത്തിപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും ഹർജിക്കാരി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.

മരിയറ്റിനെതിരേ കേസ് എടുക്കാനുള്ള സാഹചര്യം ഡിവൈഎസ്‌പി വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് റിക്കാർഡുകൾ ഹാജരാക്കിവേണം ഇക്കാര്യം വിശദീകരിക്കേണ്ടത്.

ഹർജിക്കാരിക്കുവേണ്ടി മനയാനി അസോസിയേറ്റ്‌സിലെ അഡ്വ. ജീവൻ മാത്യു മനയാനി ഹാജരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP