Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യമതസ്ഥനെ കെട്ടാൻ സമ്മതിക്കില്ലെന്ന് കാമുകിയുടെ വീട്ടുകാർ; ഇറങ്ങി പോന്ന പെൺകുട്ടിയുമായി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഗുണ്ടകളുമായി വീട്ടുകാരും പിന്നാലെ; അടിപിടിയിൽ വരന്റെ മൂക്കിന് പരിക്കേറ്റു; എന്നിട്ടും യുവാവിനെ കൈവിടാതെ പെൺകുട്ടി; പാലായിൽ നിന്നൊരു ജീവിത കഥ

അന്യമതസ്ഥനെ കെട്ടാൻ സമ്മതിക്കില്ലെന്ന് കാമുകിയുടെ വീട്ടുകാർ; ഇറങ്ങി പോന്ന പെൺകുട്ടിയുമായി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഗുണ്ടകളുമായി വീട്ടുകാരും പിന്നാലെ; അടിപിടിയിൽ വരന്റെ മൂക്കിന് പരിക്കേറ്റു; എന്നിട്ടും യുവാവിനെ കൈവിടാതെ പെൺകുട്ടി; പാലായിൽ നിന്നൊരു ജീവിത കഥ

പാലാ: പാലായിലെ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. കാല്ലപ്പള്ളി സ്വദേശിയായ വരനും നീലൂരുകാരിയായ യുവതിയും തമ്മിൽ അഞ്ചുവർഷമായുള്ള പ്രണയത്തിൽ ശുഭാന്ത്യമാണ് ഉണ്ടായത്. രജിസ്റ്റർ വിവാഹത്തിനെത്തിയ വരനെയും ബന്ധുക്കളെയും പെൺവീട്ടുകാർ കൈയേറ്റം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

പാലായിലെ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗൾഫിൽ ജിംനേഷ്യവും ശരീരസൗന്ദര്യ പാർലറും അടങ്ങുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവാവ്. വ്യത്യസ്ത മതസ്ഥരായ യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെൺവീട്ടുകാർ എതിർത്തിരുന്നു. ഇതിനിടെ നാട്ടിലെത്തിയ യുവാവ് പെൺകുട്ടിയോട് സംസാരിക്കുകയും വീട്ടുകാർ എതിർത്താൽ രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകുകയും ചെയ്തു. ഇതനുസരിച്ച് ഇന്നലെ യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം രജിസ്ട്രാർ ഓഫീസിൽ യുവതി എത്തി.

രജിസ്ട്രേഷന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായതോടെ വിവരമറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തുകയും വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. വരന്റെ മൂക്കിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റു പലർക്കും പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ വഷളായതോടെ സ്റ്റേഷനിലേക്ക് ഇരുവരും കൂട്ടിക്കൊണ്ടുപോയി. എന്നാൽ പെൺവിട്ടുകാർ ഉറച്ച നിലപാടിലായാരുന്നു. ഇതോടെ പ്രശ്‌നം വഷളായി. സംഭവം സംബന്ധിച്ച് മേലുകാവ് പൊലീസ്സ്റ്റേഷനിൽ പരാതി നൽകുമെന്നും പെൺകുട്ടിയെ വിട്ടുകിട്ടണമെന്നും പെൺവീട്ടുകാർ വാദിച്ചു.

ഇത് പൊലീസ് അംഗീകരിച്ചില്ല. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുമെന്നും പെൺകുട്ടിയുടെ തീരുമാനത്തിനാണ് കോടതി വിലനൽകുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഇതോടെ പെൺവീട്ടുകാർ കുടുങ്ങി. ഒടുവിൽ കല്ല്യാണത്തിന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെ പരുക്കേറ്റവരെ ചികിത്സയ്ക്കായി വിട്ടയച്ചു. പൊലീസുദ്യോഗസ്ഥർ ചർച്ച നടത്തിയതിനെത്തുടർന്ന് വരനൊപ്പം യുവതിയെ അയയ്ക്കാൻ പെൺവീട്ടുകാർ സമ്മതിച്ചു.

സംഘർഷത്തിൽ രജിസ്ട്രാർ ഓഫീസിലെത്തിയ പുലിയന്നൂർ സ്വദേശിയുടെ കാറിന്റെ ചില്ല് തകർന്നത് വരന്റെ വീട്ടുകാർ മാറിനൽകി. പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് വരന്റെയും വധുവിന്റെയും ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP