Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനങ്ങന്മലയിലുണ്ടായ ഉരുൾപൊട്ടൽ പുറംലോകം അറിഞ്ഞതിനെക്കാൾ ഭയാനകം; വൻ ദുരന്തം ഒഴിവായത് പാറകളും മണ്ണും മരങ്ങളും ഇളക്കി മറിച്ചൊഴുകിയ മലവെള്ളപ്പാച്ചിൽ ഇടയ്‌ക്കൊന്നു ഗതിമാറിയതു കൊണ്ടു മാത്രം; ഗതിമാറിയ മലവെള്ളപ്പാച്ചിൽ എത്തിയത് കീഴ്പ്പാടം കോളനിയുടെ അതിരിലൂടെ

അനങ്ങന്മലയിലുണ്ടായ ഉരുൾപൊട്ടൽ പുറംലോകം അറിഞ്ഞതിനെക്കാൾ ഭയാനകം; വൻ ദുരന്തം ഒഴിവായത് പാറകളും മണ്ണും മരങ്ങളും ഇളക്കി മറിച്ചൊഴുകിയ മലവെള്ളപ്പാച്ചിൽ ഇടയ്‌ക്കൊന്നു ഗതിമാറിയതു കൊണ്ടു മാത്രം; ഗതിമാറിയ മലവെള്ളപ്പാച്ചിൽ എത്തിയത് കീഴ്പ്പാടം കോളനിയുടെ അതിരിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഒറ്റപ്പാലം; കഴിഞ്ഞ ഒൻപതിനായിരുന്നു അമ്പലപ്പാറ മേഖലയെ പിടിച്ചുലച്ച് ഉരുൾ പൊട്ടൽ ഉണ്ടായത്. ആൾനാശമൊന്നും ഉണ്ടായില്ലെങ്കിൽ കൂടി പുറം ലോകം അറഞ്ഞതിനെക്കാൾ ഭയാനകമായിരുന്നു ഉരുൾ പൊട്ടൽ. അമ്പലപ്പാറ മേലൂർ പ്രദേശത്ത് അനങ്ങന്മലയിലുണ്ടായ ഉരുൾ പൊട്ടലിൽ വലിയ പാറകളും മണ്ണും മരങ്ങളും ഇളക്കി മറിച്ചൊഴുകിയ മലവെള്ളപ്പാച്ചിൽ ഇടയ്‌ക്കൊന്നു ഗതിമാറിയതു കൊണ്ടു മാത്രമാണു വൻ ദുരന്തം ഒഴിവായത്. അത് സംഭിവച്ചില്ലായിരുന്നെങ്കിൽ മേലൂർ കീഴ്പ്പാടം കോളനി ഓർമ്മ മാത്രമാകുമായിരുന്നു.

മലയുയരത്തിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ കുത്തൊഴുക്ക് ഒരു കിലോമീറ്ററിലേറെ ദൂരേക്കു പാഞ്ഞിറങ്ങുന്നതിനു മധ്യേ ഇടത്തോട്ടു ഗതിമാറി, വീണ്ടും മലയടിവാരത്തേക്കു തിരിഞ്ഞു. 15 കുടുംബങ്ങൾ താമസിക്കുന്ന കീഴ്പ്പാടം കോളനിയുടെ അതിരിലൂടെയായിരുന്നു ഗതിമാറിയ മലവെള്ളപ്പാച്ചിൽ. മണ്ണും പാറകളും കുത്തിയൊലിച്ച പ്രദേശം ഇപ്പോൾ, മലമുകളിൽനിന്ന് ഉത്ഭവിച്ച വലിയൊരു തോടു പോലെയാണ്. കോളനി പരിസരത്തുണ്ടായിരുന്ന 4 കിണറുകളും അമ്പലപ്പാറ പഞ്ചായത്ത് ചെറുകിട ശുദ്ധജല പദ്ധതിക്കായി കുഴിച്ച കുഴൽക്കിണറും പമ്പ് ഹൗസും കാണാതായി.

തൊട്ടടുത്ത ഭരതപ്പാറ കോളനിയുമായി ബന്ധിപ്പിക്കുന്ന റോഡ് അപ്പാടെ തകർന്നു. കെഎസ്ഇബിയുടെ 10 വൈദ്യുത തൂണുകൾ നിലംപൊത്തി. താഴ്‌വാരത്തെ വയലുകളിൽ മലയിൽനിന്നു കുത്തിയൊലിച്ച മണ്ണു പരന്നു. കോളനിയിലെ പൊതുകിണർ നിറയെ, കുത്തിയൊലിച്ചു വന്ന പാറകളായിരുന്നു. ഈ പാറകൾ സ്വന്തം അധ്വാനത്തിലൂടെ പൊട്ടിച്ചു പുറത്തെടുത്തു കിണർ വീണ്ടെടുത്താണു കോളനിയിലെ കുടുംബങ്ങൾ വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്.

തുടർച്ചയായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച ആശങ്കയിൽ ഈ കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്കു പുനരധിവസിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എസ്‌സി വിഭാഗക്കാർ ഉൾപ്പെടെയുള്ള കോളനി നിവാസികളിൽ ചിലരുടെ പുരയിടത്തിനു നികുതിയടയ്ക്കാനുള്ള അവകാശം ലഭിക്കാത്ത സാഹചര്യവും ഇവിടെ ഉണ്ട്.

നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും സംഭവിച്ചതിനു സമാനമായി കരുതാവുന്ന ഉരുൾപൊട്ടലാണു മേലൂരിലും സംഭവിച്ചതെങ്കിലും, ഉത്തരവാദപ്പെട്ട അധികൃതരിൽനിന്നു കാര്യമായ പരിഗണനയോ പരിശോധനയോ ഇവിടെ ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ. അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ഒപ്പു ശേഖരണം നടത്തുകയാണു നാട്ടുകാർ.

അനങ്ങന്മലയിൽ കഴിഞ്ഞ വർഷത്തെ പ്രളയനാളുകളിലും ഉരുൾപൊട്ടലുണ്ടായ പ്രദേശമാണ് അമ്പലപ്പാറ പഞ്ചായത്തിലെ മേലൂർ. ഭരതപ്പാറ കോളനി പ്രദേശത്തായിരുന്നു കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ. ഭരതപ്പാറ കോളനി, മുളംപ്ലാച്ച് കോളനി, ഇത്തവണത്തെ ഉരുൾപൊട്ടിലിന്റെ ദുരിതം അനുഭവിക്കുന്ന കീഴ്പ്പാടം കോളനി എന്നിവിടങ്ങളിലായി 65 കുടുംബങ്ങൾ മലയടിവാരത്തു താമസിക്കുന്നു. പേമാരികൾ ഇവരുടെ ഉറക്കം കെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP