Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റ് പുസ്തകത്തിന്റെ കവർചട്ടയിൽ മോദിയുടെ ചിത്രം; പ്രതിപക്ഷ ബഹളം കൈയാങ്കളിയിൽ എത്തി; പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ആദ്യ ബജറ്റ് അവതരണം അലങ്കോലമായി

ബജറ്റ് പുസ്തകത്തിന്റെ കവർചട്ടയിൽ മോദിയുടെ ചിത്രം; പ്രതിപക്ഷ ബഹളം കൈയാങ്കളിയിൽ എത്തി; പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ആദ്യ ബജറ്റ് അവതരണം അലങ്കോലമായി

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബജറ്റ് അവതരണം അലങ്കോലപ്പെട്ടു. ബിജെപി അധികാരത്തിലേറിയിട്ടുള്ള ആദ്യ ബജറ്റിൽ ബജറ്റിന്റെ കവർ ചട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചത് വിവാദമായി. ഇതേതുടർന്ന് യുഡിഎഫ് അംഗങ്ങളും എൽഡിഎഫ് അംഗങ്ങളും ബജറ്റ് അവതരണം തടസ്സപ്പെടുത്തി.

മോദിയുടെ കവർ ചട്ട ചീന്തിക്കളഞ്ഞ് അവർ പ്രതിഷേധം തുടരുകയാണ്. നിരവധി പദ്ധതികൾക്ക് മോദി പണം അനുവദിക്കുമെന്ന് വാഗ്്ദാനം നൽകിയെന്നും സുപ്രിംകോടതി നിർദ്ദേശപ്രകാരം മോദിയുടെ ചിത്രം എല്ലാ സർക്കാർ രേഖകളിലും പതിക്കണമെന്നുള്ള ഉത്തരവ് നിലനിൽക്കുന്നതിനാലുമാണ് അത്തരത്തിൽ ചെയ്തതെന്ന് ചെയർപേഴ്‌സൺ പ്രമീളാ ശശീധരൻ അറിയിച്ചു. മോദിയുടെ കവർ ചിത്രം പതിച്ചുള്ള ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ അറിയിച്ചു. ബഹളം തുടർന്നതോടെ ബജറ്റ് അവതരണം നിർത്തിവച്ചു. പിന്നീട് ബഹളത്തിനിടെയിൽ അവതരണം പൂർത്തിയാക്കുകയും ചെയ്തു.

ഭരണകക്ഷിയായ ബിജെപിയുടെ ആദ്യബജറ്റാണ് ഡപ്യൂട്ടി ചെയർപഴ്‌സൻ സി.കൃഷ്ണകുമാർ അവതരിപ്പിക്കാൻ ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചത് കീഴ്‌വഴക്കത്തിനെതിരാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം ബജറ്റ് അവതരണത്തെ എതിർത്തു. തുടർന്ന് നഗരസഭയിൽ ബഹളമായി. സംഘർഷം രൂക്ഷമായതോടെ ചിലർ ബജറ്റ് രേഖ കീറിയെറിഞ്ഞു. അവരെ ചോദ്യം ചെയ്യാൻ ബിജെപി കൗൺസിലർമാർ എത്തിയതോടെ കാര്യങ്ങൾ കൈയാങ്കളിയിലെത്തി.

പ്രധാനമന്ത്രിയെ എതിർക്കുന്നത് രാജ്യദ്രോഹമാണെന്ന് ബിജെപിയുടെ ചില മുതിർന്ന കൗൺസിലർമാർ പ്രഖ്യാപിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഫോട്ടോ പതിച്ചെതന്നും അവർ അവകാശപ്പെട്ടു. പ്രശ്‌നം ഒഴിവാക്കാൻ ചെയർപഴ്‌സനും ഡപ്യൂട്ടി ചെയർപഴ്‌സനും കക്ഷിനേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടെ ഡപ്യൂട്ടി ചെയർപഴ്‌സൻ ബജറ്റ് അവരിപ്പിക്കാൻ ശ്രമിച്ചത് തടസപ്പെടുത്താനുള്ള ശ്രമം ബിജെപി കൗൺസിലർമാർ തടഞ്ഞു. അവരുടെ സംരക്ഷണത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

ഏകപക്ഷീയമായി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കില്ലെന്ന് കൗൺസിൽ കോൺഗ്രസ് കക്ഷിനേതാവ് ഭവദാസ് പ്രഖ്യാപിച്ചു. കയ്യേറ്റത്തിനെതിരെ പൊലീസിനു മേലധികാരികൾക്കും പരാതി നൽകാനാണ് സിപിഐ(എം), കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP