Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൂടിനൊപ്പം വരവറിയിച്ച് ചിക്കൻപോക്‌സും മഞ്ഞപ്പിത്തവും; ജനുവരി മുതൽ ഇന്നലെവരെ പാലക്കാട് മാത്രം ചികിത്സ തേടിയത് 200ലധികം പേർ; 2പേർ മരിച്ചു; പൂർണ വിശ്രമവും പോഷകാഹാരവും അനിവാര്യം; ചിക്കൻപോക്‌സ് ബാധിച്ചാൽ കുളിക്കരുതെന്ന ധാരണ തെറ്റ്! ദിവസവും കുളിച്ചു ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ്

ചൂടിനൊപ്പം വരവറിയിച്ച് ചിക്കൻപോക്‌സും മഞ്ഞപ്പിത്തവും; ജനുവരി മുതൽ ഇന്നലെവരെ പാലക്കാട് മാത്രം ചികിത്സ തേടിയത് 200ലധികം പേർ; 2പേർ മരിച്ചു; പൂർണ വിശ്രമവും പോഷകാഹാരവും അനിവാര്യം; ചിക്കൻപോക്‌സ് ബാധിച്ചാൽ കുളിക്കരുതെന്ന ധാരണ തെറ്റ്! ദിവസവും കുളിച്ചു ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; ചൂടിന്റെ കാഠിന്യം നാൾക്കുനാൾ വർധിക്കെ പാലക്കാട് ജില്ല രോഗങ്ങളുടെ പിടിയിൽ. ചിക്കൻപോക്‌സും ഒപ്പം മഞ്ഞപ്പിത്തം ഉൾപ്പെടെ ഇതര രോഗങ്ങളും പടരുന്നു. ജനുവരി മുതൽ മാർച്ച് 29 വരെ ജില്ലയിൽ 204 പേർ ചിക്കൻപോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. 2 പേർ മരിച്ചു. രോഗം ഇപ്പോഴും പടരുന്നു. ഇക്കാലയളവിൽ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളോടെ 29 പേർ ചികിത്സ തേടി. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ഡിഎംഒ ഡോ.കെ.പി.റീത്ത അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുളിക്കരുതെന്നുള്ള ധാരണ തെറ്റ്

പൂർണ വിശ്രമവും പോഷകാഹാരവും അനിവാര്യം. ശുദ്ധജലം ധാരാളം കുടിക്കണം. ചിക്കൻപോക്‌സ് ബാധിച്ചാൽ കുറച്ചു ദിവസത്തേക്കു കുളിക്കരുതെന്നുള്ള ധാരണ തെറ്റാണ്. ദിവസവും കുളിച്ചു ശുചിത്വം ഉറപ്പാക്കണം. ഇല്ലെങ്കിൽ കുമിളകളിൽ അണുബാധയേൽക്കാനും വ്രണം ഉണ്ടാകാനും സാധ്യതയേറെ. സോപ്പ് ഉപയോഗിക്കാതെ ഇളം ചൂടുവെള്ളത്തിൽ ഡെറ്റോളോ ഇതര അണുനാശിനിയോ ചേർത്തു കുമിളകൾ പൊട്ടാതെ മൃദുവായി കുളിക്കണം. ആന്റിവൈറൽ ചികിത്സയിലൂടെ അസുഖം പൂർണമായി ഭേദമാക്കാം. ശരീരത്തിൽ വ്യാപകമായി കുമിളകൾ പൊന്തി രോഗം മാരകമാക്കുന്നതും തടയാനാകും. ആശുപത്രികളിലും ചികിത്സ സൗജന്യമാണ്.

ചിക്കൻപോക്‌സ്

വായുവിലൂടെ പകരും. പനി, തലവേദന, തുമ്മൽ, ശരീരവേദന, നടുവേദന, ശരീരത്തിൽ കുമിളകൾ, ക്ഷീണം എന്നിവയാണു രോഗലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 10-21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കൂടുതൽ ജനങ്ങൾ എത്തുന്നിടത്തു രോഗം പെട്ടെന്നു പകരും. പ്രായമായവരിൽ ചികിത്സ വൈകിയാൽ ചിക്കൻപോക്‌സ് ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങൾക്കു കാരണമായി മരണം വരെ സംഭവിക്കാം. ഗർഭകാലത്തു രോഗം വന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ അബോർഷൻ, കുട്ടികളിൽ ജന്മവൈകല്യം, നവജാതശിശുക്കളുടെ മരണം എന്നിവയ്ക്കു കാരണമായേക്കാം.

മഞ്ഞപ്പിത്തം

ജലത്തിലൂടെയാണു പകരുക. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണു രോഗലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ആഹാരത്തിനു മുൻപും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയാറാക്കുക. കിണറുകളിലും ശുദ്ധജല സ്രോതസ്സുകളിലും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP