Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോൾ പ്ലാസയിലെ ബാരിയറിൽ മുട്ടി സിപിഐ പ്രവർത്തകർ സഞ്ചരിച്ച ട്രാവലറിന്റെ ഗ്ലാസ് പൊട്ടി; 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മണിക്കൂറുകൾ ടോൾ പ്ലാസ ഉപരോധിച്ച് പ്രവർത്തകർ; ടോളില്ലാതെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോയപ്പോൾ അധികൃതർക്ക് മനം മാറ്റം; പൊലീസ് നിർദ്ദേശ പ്രകാരം 10,000 രൂപ കൊടുത്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും പാലിയേക്കര ടോൾ പ്ലാസ് മാനേജ്‌മെന്റിന് ടോൾ ഇനത്തിൽ നഷ്ടമായത് അതിലേറെ രൂപ

ടോൾ പ്ലാസയിലെ ബാരിയറിൽ മുട്ടി സിപിഐ പ്രവർത്തകർ സഞ്ചരിച്ച ട്രാവലറിന്റെ ഗ്ലാസ് പൊട്ടി; 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മണിക്കൂറുകൾ ടോൾ പ്ലാസ ഉപരോധിച്ച് പ്രവർത്തകർ; ടോളില്ലാതെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോയപ്പോൾ അധികൃതർക്ക് മനം മാറ്റം; പൊലീസ് നിർദ്ദേശ പ്രകാരം 10,000 രൂപ കൊടുത്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും പാലിയേക്കര ടോൾ പ്ലാസ് മാനേജ്‌മെന്റിന് ടോൾ ഇനത്തിൽ നഷ്ടമായത് അതിലേറെ രൂപ

പാലിയേക്കര: പാലിയേക്കര ടോൾ പ്ലാസക്കാർക്കും ഒടുവിൽ പണികിട്ടി. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി എത്തിയവരാണ് ടോൾ പ്ലാസക്കാരെ പാഠം പഠിപ്പിച്ചത്. ജാഥയ്ക്ക് തെക്കൻ മേഖലയിൽ നിന്നെത്തിയ പ്രവർത്തകർ സമ്മേളനം കഴിഞ്ഞു മടങ്ങിയ വാഹനത്തിൽ പാലിയേക്കര ടോൾ ബൂത്തിലെ സ്റ്റോപ് ബാരിയർ ഇടിച്ച് ചില്ലുപൊട്ടിയതിനെ തുടർന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടക്കത്തിൽ സിപിഐയുടെ യുവജന സംഘടനയുടെ പ്രതിഷേധം ടോൾ പ്ലാസക്കാർ കാര്യമായെടുത്തില്ല. പിന്നെ നഷ്ടപരിഹാരം കൊടുത്ത് തടിയൂരി.

ബാരിയർ ഇടിച്ച് ചില്ലു പൊട്ടിയതിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോൾപ്ലാസ അധികൃതർ നിരാകരിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവർത്തകരാണ് ഇവിടെ തമ്പടിച്ചത്. രോഷാകുലരായ പ്രവർത്തകർ ടോൾബൂത്തുകൾ തുറന്ന് ഒരു മണിക്കൂർ നേരം വാഹനങ്ങൾ കടത്തിവിട്ടു. ടോൾപിരിവും നിർത്തിവയ്‌പ്പിച്ചു. ടോൾബൂത്തുകൾക്കു നേരെ ആക്രമണവും നടത്തി. ഇതോടെ പൊലീസ് എത്തി. ടോൾ പ്ലാസ അക്ഷരാർത്ഥത്തിൽ സിപിഐക്കാരുടെ നിയന്ത്രണത്തിലുമായി. കൂടുതൽ പ്രവർത്തകരും ടോൾ പ്ലാസയിലേക്ക് ഒഴുകിയെത്തി.

സ്ഥിതി വഷളായതോടെ പൊലീസും സിപിഐയുടെ പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി പ്രവർത്തകരോടും ടോൾപ്ലാസ അധികൃതരോടും ചർച്ച നടത്തി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. ചർച്ചയിൽ തീരുമാനമാകും വരെ പ്രവർത്തകർ ടോൾപ്ലാസ ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. നഷ്ടപരിഹാരം നൽകാൻ പൊലീസും ടോൾ പ്ലാസക്കാർക്ക് നിർദ്ദേശം നൽകി. ഇതിനിടെ വാഹനങ്ങൾ കടന്നു പോകുന്നത് കാരണം പതിനായിരങ്ങളുടെ നഷ്ടം വേറെയുണ്ടാകുന്നുണ്ടെന്ന് പ്ലാസയിലെ അധികൃതരും മനസ്സിലാക്കി. ഇതോടെ പണം നൽകാൻ സമ്മതിച്ചു.

ചിറയിൻകീഴിൽനിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ട്രാവലറിന്റെ ചില്ലാണ് പൊട്ടിയത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10,000 രൂപ അധികൃതർ നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.ജി.മോഹനൻ, പി.കെ.ശേഖരൻ, എഐവൈഎഫ് നേതാക്കൾ എന്നിവർ ചേർന്നാണ് ചർച്ച നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP