Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്മേളനത്തിന് പോയ എഐവൈഎഫുകാരുടെ വാഹനം ടോൾ പ്ലാസയുടെ ബാരിയറിൽ തട്ടിയ സംഭവം; അന്ന് നഷ്ടപരിഹാരം കൊടുത്തു വിട്ട പാലിയേക്കര ടോൾ പ്ലാസ അധികൃതർ അഞ്ച് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിന്; അന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത പൊലീസ് ഇന്ന് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു

സമ്മേളനത്തിന് പോയ എഐവൈഎഫുകാരുടെ വാഹനം ടോൾ പ്ലാസയുടെ ബാരിയറിൽ തട്ടിയ സംഭവം; അന്ന് നഷ്ടപരിഹാരം കൊടുത്തു വിട്ട പാലിയേക്കര ടോൾ പ്ലാസ അധികൃതർ അഞ്ച് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിന്; അന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത പൊലീസ് ഇന്ന് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു

തൃശൂർ: ടോൾ പ്‌ളാസ ബാരിയർ ബലം പ്രയോഗിച്ചു തുറക്കുകയും തകർക്കുകയും ചെയ്തു എന്ന പരാതിയിൽ എഐവൈഎഫ് പ്രവർത്തകർക്കെതിരെ 5.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസു കൊടുത്തിട്ടുണ്ടെന്നു പാലിയേക്കര ടോൾ പ്‌ളാസ നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി അറിയിച്ചു.

ടോൾ വാങ്ങാതെയാണു എഐവൈഎഫ് റാലിയിൽ പങ്കെടുക്കാൻ തെക്കൻ ജില്ലകളിൽ നിന്നു തൃശൂരിലേക്കു വന്ന പ്രവർത്തകരുടെ വാഹനങ്ങൾ കടത്തി വിട്ടത്. ഇവ തിരിച്ചുപോകുമ്പോഴും ടോൾ വാങ്ങിയിരുന്നില്ല. എന്നാൽ സൗജന്യമായി വാഹനങ്ങൾ കടത്തിവിടുമ്പോഴും ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ചില വാഹനങ്ങൾ നിർത്താതെ പോകുകയും പ്‌ളാസയുടെ ബാരിയർ വാഹനത്തിൽ തട്ടുകയുമാണു ചെയ്തത്.

തുടർന്ന് ഇവരിൽ ചിലർ ടോൾ പ്‌ളാസ അക്രമിക്കുകയും ഒരു മണിക്കൂർ ടോൾ പിരിവു തടയുകയും ചെയ്തുവെന്നു കമ്പനി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്. സംഭവം നടന്നു 13 ദിവസത്തിനു ശേഷമാണു കമ്പനി വിശീദകരണ പത്രക്കുറിപ്പിറക്കിയത്.

എഐവൈഎഫ് പ്രവർത്തകർ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോൾ അടച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ല് തകർന്നിരുന്നു. ഇതോടെയണ് സംഘർഷമുണ്ടായത്. പ്രവർത്തകർ വാഹനത്തിൽ നിന്നിറങ്ങി ടോൾ പിരിവ് നിർത്തിവെപ്പിച്ചിരുന്നു. സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ ടോൾ നൽകാതെ കടന്ന് പോയി. ടോൾ പ്ലാസയിലെ പൊലീസും കമ്പനി അധികൃതരും ചേർന്ന് പ്രവർത്തകരുമായി ചർച്ച തുടരുന്നതിനിടെ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വൈക്കം എംഎൽഎ ആശ ടോളിലെത്തി. ടോൾ പ്ലാസ ഉദ്യോഗസ്ഥരും പ്രവർത്തകരും നടത്തിയ ചർച്ചയിൽ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നൽകാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരുടെ അനാസ്ഥ ഇത് ആദ്യത്തെ സംഭവമല്ല, ജോലിക്കാരുടെ ധാർഷ്ട്യത്തിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസം തൃശൂർ കലക്ടർ അനുപമ കടന്നു പോകവേ വാഹനത്തിരക്കുണ്ടായിട്ടും വാഹനങ്ങളെ കടത്തിവിടാതിരുന്ന ടോൾ പ്ലാസ അധികൃതരെ ശാസിച്ചിരുന്നു. അതിന് മുമ്പ് പിസി ജോർജ് എംഎൽഎയും പരാതിയുമായി എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP