Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രം ഇല്ലാതെയാണ് രണ്ടുവർഷം മുൻപ് ബഹുനില കെട്ടിടനിർമ്മാണം തുടങ്ങി; സ്റ്റോപ് മെമോ അവഗണിച്ച് വീണ്ടും പണി തുടങ്ങിയപ്പോൾ വീണ്ടും ഇടപെട്ട് റവന്യൂ വകുപ്പ്; പള്ളിവാസലിലെ അനധികൃത നിർമ്മാണം തടയാൻ പൊലീസും കരുതലെടുക്കണം

ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രം ഇല്ലാതെയാണ് രണ്ടുവർഷം മുൻപ് ബഹുനില കെട്ടിടനിർമ്മാണം തുടങ്ങി; സ്റ്റോപ് മെമോ അവഗണിച്ച് വീണ്ടും പണി തുടങ്ങിയപ്പോൾ വീണ്ടും ഇടപെട്ട് റവന്യൂ വകുപ്പ്; പള്ളിവാസലിലെ അനധികൃത നിർമ്മാണം തടയാൻ പൊലീസും കരുതലെടുക്കണം

മൂന്നാർ: മൂന്നാറിൽ വീണ്ടും റവന്യൂ വകുപ്പിന്റെ ഇടപെടൽ തുടങ്ങി. പള്ളിവാസൽ രണ്ടാം മൈലിൽ എൻഒസി.ഇല്ലാതെ നിർമ്മിക്കുന്ന റിസോർട്ടിനെതിരെയാണ് നീക്കം. രണ്ടാം മൈൽ സ്വദേശി മഞ്ഞയിൽ ജോബിൻ ജോർജ് ആണ് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമോ അവഗണിച്ച് റിസോർട്ട് നിർമ്മിക്കുന്നത്. കെട്ടിട നമ്പരും വൈദ്യുതിയും നൽകരുതെന്ന് നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകുകയും ചെയ്തു.

അനധികൃതമായി നിർമ്മാണം നടത്തിയതിനാൽ റിസോർട്ടിന് കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും നൽകരുതെന്ന് ദേവികുളം സബ്കളക്ടർ വി.ആർ.പ്രേംകുമാർ പള്ളിവാസൽ പഞ്ചായത്തിനും വൈദ്യുതി വകുപ്പിനും ആണ് നിർദ്ദേശം നൽകിയത്. അനധികൃതമായി രണ്ട് കെട്ടിടങ്ങൾ ഇവിടെ നിർമ്മിക്കുന്നതായി പള്ളിവാസൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വില്ലേജോഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രം ഇല്ലാതെയാണ് രണ്ടുവർഷം മുൻപ് ബഹുനില കെട്ടിടനിർമ്മാണം തുടങ്ങിയത്. തുടർന്ന് പണികൾ നിർത്തിവയ്ക്കാനാവശ്യപ്പെട്ട് 2016-ലും കഴിഞ്ഞ ഒക്ടോബറിലും റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി. എന്നാൽ, കഴിഞ്ഞ ദിവസം പണി വീണ്ടും ആരംഭിച്ചു. ഇതേ തുടർന്നാണ് ദേവികുളം സബ് കളക്ടർ ഇടപടൽ നടത്തിയത്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പള്ളിവാസൽ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.

വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ നാലുനിലയിലധികം ഉയരമുള്ള രണ്ടു കെട്ടിടങ്ങൾ അനധികൃതമായി ഇയാൾ നിർമ്മിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്നാണ് നടപടികൾ. വെള്ളത്തൂവൽ പൊലീസിനോട് ഇവിടെ സ്ഥിരമായി നിരീക്ഷണം നടത്താനും നിർദ്ദേശിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആർ.ഡി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി.ആർ.പ്രേംകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP