Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമോലിൻ ഇറക്കുമതി തെറ്റായ തീരുമാനമായിരുന്നു; ടെണ്ടർ വിളിക്കാതെയുള്ള ഇറക്കുമതി തീരുമാനത്തിനെതിരെ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു; 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തിയത് ഈ എതിർപ്പിനാൽ: വെളിപ്പെടുത്തലുമായി ജിജി തോംസൺ

പാമോലിൻ ഇറക്കുമതി തെറ്റായ തീരുമാനമായിരുന്നു; ടെണ്ടർ വിളിക്കാതെയുള്ള ഇറക്കുമതി തീരുമാനത്തിനെതിരെ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു; 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തിയത് ഈ എതിർപ്പിനാൽ: വെളിപ്പെടുത്തലുമായി ജിജി തോംസൺ

തിരുവനന്തപുരം: കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിൻ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തി. ടെണ്ടർ വിളിക്കാതെ പാമൊലിൻ ഇറക്കുതിചെയ്യാനുള്ള തീരുമാനത്തിനെതിരെ താൻ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. താൻ എതിർത്ത ഒരുകാര്യത്തിലാണ് 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തി കേസ് നടന്നതെന്നും ജിജി തോംസൺ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി അഭിപ്രായപ്പെട്ടു.

കരുണാകരൻ സർക്കാരിന്റെ കാലത്ത് പാമൊലിൻ ഇറക്കുമതി ചെയ്ത നടപടിയിൽ തെറ്റുണ്ടായിരുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് യുഡിഎഫ് നേതൃത്വം കോടതിയിലും പുറത്തും ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴാണ് അക്കാലത്തെ സപ്ലൈകോ എംഡിയായിരുന്നു ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ തുറന്നുപറച്ചിൽ.

ടെണ്ടർ വിളിക്കാതെയാണ് അന്ന് ഇറക്കുമതിക്കുള്ള തീരുമാനമെടുത്തത്. അത് തെറ്റായിരുന്നു. മന്ത്രിസഭയുടെ ആ തീരുമാനത്തോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രിസഭ തീരുമാനമെടുത്തുകഴിഞ്ഞാൽ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. താൻ വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു സംഭവത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തി 25 വർഷമായി തനിക്കെതിരെ കേസ് നടത്തുന്നതെന്ന് ജിജി തോസൺ പറഞ്ഞു.

നേരത്തെ ഈ വർഷം മെയ് 15ാം തീയ്യത്ി അഴിമതി കേസിൽ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പാമോയിൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അന്ന് കോടതി അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. പാമോയിൽ ഇടപാട് നടക്കുമ്പോൾ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ എം.ഡിയായിരുന്ന ജിജി തോംസൺ കേസിൽ അഞ്ചാം പ്രതിയാണ്.

കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. എന്നാൽ ഇരു കോടതികളും ഹർജി തള്ളി. ഇടപാടുമായി ബന്ധമില്ലാത്ത നിരപരാധിയായ തന്റെ കുറ്റവിമുക്ത ഹർജി തള്ളിയ നടപടി വസ്തുതകൾ വിലയിരുത്താതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസൺ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ജിജിയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാമോയിൽ ഇടപാട് സമയത്ത് സിവിൽ സപ്‌ളൈസ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസിന്റെ ഹർജിക്കൊപ്പം ജിജിയുടെ ഹർജിയും പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. ഈ കേസിൽ തുടർവാദം കേൾക്കാനിരിക്കെയാണ് ജിജി തോംസന്റെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP