Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു: അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

പമ്പ: പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. നദിയിൽ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്പാനദിയിൽ ഉണ്ട്.പമ്പാ ഉൾപ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകൾ ഇപോഴും തുറന്നിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പൊലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല.

15 ന് ശബരിമലയിൽ നിറപുത്തരി ചടങ്ങിനെത്താനിരിക്കുന്ന അയ്യപ്പഭക്തർ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും ,വടം കെട്ടിയും ,അപകട മുന്നറിയിപ്പ് നൽകിയും അയ്യപ്പഭക്തർക്ക് സ്ഥിതിഗതികൾ കൈമാറാൻ സജ്ജമാണ്. അയ്യപ്പഭക്തർ അപകട മുന്നറിയിപ്പ് നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കണമെന്ന് ദേവസ്വം ബോർഡ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP