Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമിച്ച് ജനിച്ചവർ.. ഒരുമിച്ച് പഠിച്ചു; ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ പഞ്ചരത്‌നങ്ങൾ ഉപരിപഠനത്തിനായി വഴിപിരിയുന്നു

ഒരുമിച്ച് ജനിച്ചവർ.. ഒരുമിച്ച് പഠിച്ചു; ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ പഞ്ചരത്‌നങ്ങൾ ഉപരിപഠനത്തിനായി വഴിപിരിയുന്നു

തിരുവനന്തപുരം: അവർ അഞ്ചു പേർ ഒരുമിച്ച് പിറന്നു വീണത് ഒരു വയറ്റിൽ നിന്ന്.. ഇത്രയും കാലം ഒരുമിച്ച് ജീവിച്ച് പഠിച്ചു, ഇണങ്ങിയും പിണങ്ങിയും ജീവിച്ചു. വർഷങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾ പഞ്ചരത്‌നങ്ങൽ എന്ന് വിശേഷിപ്പിച്ച ആ കുരുന്നുകൾ ഇന്ന് വലുതായി ഉന്നത പഠനത്തിനായി നീങ്ങുകയാണ്. വർഷങ്ങൾക്ക് മുമ്പ് മലയാള മാദ്ധ്യമങ്ങളെല്ലാം ഏറെ ചർച്ച ചെയ്ത് ഇവരുടെ ജനന ശേഷം ഇവരുടെ ഓരോ ഘട്ടങ്ങളിലും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളുടെ സ്‌കൂൾ പ്രവേശനവും എസ്എസ്എസ്എൽസി വിജയവുമെല്ലാം വാർത്തയ്യായികരുന്നു. ഇപ്പോൾ ഇവരുടെ ഉന്നത പഠനത്തിനായി വേർപിരിയുന്നത് റിപ്പോർട്ട് ചെയ്തത് മംഗളം ദിനപത്രമാണ്.

നാല് പെണ്ണുങ്ങൾക്ക് ഒരാങ്ങളയുമായിരുന്ന അവർ ഉപരിപഠനത്തിനായി വേർപിരിയുകയാണ്. മൂത്തവൾ ഉത്ര ഫാഷൻ ഡിസൈനിങ് പഠിക്കാൻ കൊല്ലത്തെ ടാലന്റ് എന്ന സ്ഥാപനത്തിൽ ചേർന്നു കഴിഞ്ഞു. പെൺകുട്ടികൾക്കു മാത്രമായുള്ള സ്ഥാപനമാണിത്. രണ്ടാമൂഴക്കാരി ഉത്രജയും അഞ്ചാമൾ ഉത്തമയും എറണാകുളത്തെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(എയിമ്‌സ്)ൽ ബി.എസ്.സി (അനസ്‌തേഷ്യാ)കോഴ്‌സിന് ചേർന്നു. അഞ്ചംഗ സംഗത്തിലെ ഏക ആൺതരി ഉത്രജൻ കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മഞ്ഞാലുംമൂട് നാരായണഗുരു എൻജിനീയറിങ് കോളജിൽ ചേർന്നാണ് ഉപരിപഠനം നടത്താൻ ഒരുങ്ങുന്നത്.

തിരുവനന്തപുരത്ത് തോന്നയ്ക്കൽ എ.ജെ.കോളജിൽ ബി.വി.എം.സിക്കു ചേർന്ന് പഠനം തുടങ്ങിയ നാലാമൾ ഉത്തരയ്ക്ക് മാദ്ധ്യമ പ്രവർത്തകയാകാനാണ് മോഹം. 'തങ്ങളുടെ ജീവിതം തളിർപ്പിച്ചത് മാദ്ധ്യമങ്ങളുടെ അത്മാർത്ഥമായ ഇടപെടൽ കൊണ്ടാണ്. അതുകൊണ്ട് ഇനി ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെക്കുറിച്ച് എനിക്കുമെഴുതണം' ഉത്തരയിലെ മാദ്ധ്യമ പ്രവർത്തകക്ക് ആവേശമാണിപ്പോൾ.

മക്കൾക്ക് പറക്കാനുള്ള ശേഷി വന്നെങ്കിലും അമ്മ രമാദേവിയുടെ ആശങ്കകൾക്ക് അറുതിയായിട്ടില്ല. എങ്കിലും പഴയകാലത്തെ അനുഭവങ്ങൽ അവർക്ക് വീണ്ടും ധൈര്യം നൽകുന്നു. ജീവിതം തളിർക്കാനുള്ള സഹായങ്ങളെല്ലാം ചെയ്ത നാട്ടിലേയും മറുനാട്ടിലേയും സുമനസുകളെ രമാദേവി കടപ്പാടോടെ ഓർക്കുന്നു. ശ്രീകൃഷ്ണനാണ് രാമദേവിയുടെ ഇഷ്ടഭഗവാൻ. 'ജീവിത വൈതരണികളിലെല്ലാം ഭഗവാൻ എന്നോടൊപ്പം ഉണ്ടായിരുന്നു. അതാണ് ഏന്റെ ശക്തിയും ആശ്വാസവും'രമാദേവി പറയുന്നു.

1995 നവംബർ 18ലെ ഉത്രം നാളിലാണ് പഞ്ചരത്‌നങ്ങൾ ജനിച്ചത്. അതുകൊണ്ടാണ് ഉത്ര, ഉത്രജ, ഉത്രജൻ, ഉത്തര, ഉത്തമ എന്നിങ്ങനെ ഇവർക്ക് പേരിട്ടതും. 2005 ഫെബ്രുവരി 17ന് അച്ഛൻ പ്രേംകുമാർ അന്തരിച്ചു. പേസ് മേക്കറിന്റെ സഹായത്തോടെ ഹൃദയചലനം സാധ്യമാക്കി ജീവിക്കുന്ന രമയ്ക്കും കരുണവറ്റാത്ത സഹജീവികളുടെ പിന്തുണ ജീവിക്കാനുള്ള പ്രചോദനമായി. ഇതുവരെ ഒരുമിച്ച് കഴിഞ്ഞവർ ഉന്നത പഠനത്തിനായാണെങ്കിലും വേർപിരിയുന്നതിന്റെ സങ്കടത്തിലാണ് പഞ്ചരത്‌നങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP