Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴക്കെടുതി ജനങ്ങളെ വലയ്ക്കുമ്പോഴും മഴ വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിനൊരുങ്ങി ഈ പഞ്ചായത്ത് പ്രസിഡന്റ്; ആദിവാസി കുടുംബത്തിന്റെ വീടിന് മുകളിൽ മരം വീണപ്പോൾ നിമിഷങ്ങൾക്കം ആയുധങ്ങളുമായി രക്ഷാപ്രവർത്തനം; കാളികാവുകാർക്ക് അഭിമാനമായി പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു

മഴക്കെടുതി ജനങ്ങളെ വലയ്ക്കുമ്പോഴും മഴ വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിനൊരുങ്ങി ഈ പഞ്ചായത്ത് പ്രസിഡന്റ്; ആദിവാസി കുടുംബത്തിന്റെ വീടിന് മുകളിൽ മരം വീണപ്പോൾ നിമിഷങ്ങൾക്കം ആയുധങ്ങളുമായി രക്ഷാപ്രവർത്തനം; കാളികാവുകാർക്ക് അഭിമാനമായി പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. കാളികാവ് അടക്കാകുണ്ടിൽ ഉരുൾപൊട്ടലുമുണ്ടായിരിക്കുന്നു. പ്രദേശത്താകെ ദുരിതങ്ങൾ മഴയായി പെയ്തിറങ്ങുമ്പോൾ പഞ്ചായത്തോഫീസിലെ സുരക്ഷിത മുറിയിൽ കുത്തിയിരിക്കാതെ രക്ഷാപ്രവർത്തകരോടൊപ്പം കോരിച്ചൊരിയുന്ന മഴയത്ത് തലയിലൊരു കവറുമിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയിരിക്കുകയാണ് ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡണ്ട്. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബുവാണ് ഇന്ന് രാവിലെ മുതൽ തന്റെ പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്നവർക്കിടയിലേക്ക് മഴയും നനഞ്ഞിറങ്ങിയത്. ട്രോമകെയർ വളണ്ടിയർമാർക്കൊപ്പം വീടിനു മുകളിലേക്ക് വീണ മരം മുറിക്കാനും, റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണു നീക്കാനുമൊക്കെ മുൻപന്തിയിലുണ്ടായിരുന്നതും പ്രസിഡണ്ട് തന്നെ.

അടക്കാകുണ്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ആദിവാസി കുടുംബത്തിന്റെ വീടിനു മുകളിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചുമാറ്റാൻ മറ്റാരേക്കാളും മുമ്പേ മരം മുറിക്കാനുള്ള ആയുധങ്ങളുമായി നജീബ് ബാബുവെത്തിയിരുന്നു. എന്നാൽ ഇത് കേവലം ഒരു പഞ്ചായത്ത് പ്രസിണ്ടന്റിന്റെ കർത്തവ്യ നിർവഹണമായി കാണാനാകില്ല. കാരണം ഇയൾ പ്രസിണ്ടാകുന്നതിനു മുമ്പും ഇങ്ങനയൊക്കെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് നജീബ് ബാബുവിനെ ഈ വേഷത്തിൽ കാണുന്നതുകൊണ്ട് വലിയ അമ്പരപ്പൊന്നുമുണ്ടായിട്ടില്ല. കാരണം അവർ അയാളെ കണ്ടുതുടങ്ങിയതേ ഇതേ വേഷത്തിലും രൂപത്തിലുമൊക്കെയാണ്. നാട്ടിലെ എല്ലാപ്രശ്നങ്ങൾക്കും ആദ്യം ഓടിയെത്തുന്ന നല്ലൊരു പൊതുപ്രവർത്തകനായിട്ടാണ് നാട്ടുകാർക്കിടിയിൽ അദ്ദേഹത്തിന്റെ സ്ഥാനം. കാളികാവ് അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയും ആംബുലൻസ് ഡ്രൈവറുമൊക്കെയായിരുന്ന നബീജ് ബാജുവിനെ എല്ലാവർക്കും സുപരിചിതവുമാണ്.

അയാളിപ്പോഴും ഈ പണികളൊക്കെ തുടരുകയും ചെയ്യുന്നു. ഇതുകൊണ്ടൊക്കെ തന്നെ അദ്ദേഹം തെരഞ്ഞെടുപ്പിന് നിന്നപ്പോൾ ആർക്കും മറിച്ചുചിന്തിക്കേണ്ട ആവശ്യവുമില്ലായിരുന്നു. എന്തു കൊണ്ടും തങ്ങളുടെ പ്രസിഡന്റാവാൻ യോഗ്യനാണെന്ന് കാളികാവുകാർക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പ്രസിഡണ്ടായതിന് ശേഷവും ആംബുലൻസിൽ ഡ്രൈവറില്ലാത്ത ദിവസം നജീബ് ബാബു തന്നെയാണ് ഡ്രൈവറായി വളയം പിടിക്കാറുള്ളത്. അതുകൊണ്ട് തന്നെ കാളികാവിലെ ആംബുലൻസിന് ഏത് സമയത്ത് വിളിച്ചാലും ഡ്രൈവറുണ്ടാകും. കോൺഗ്രസുകാരനായ നജീബ് ബാബു മേലേ കാളികാവ് വാർഡിൽ നിന്ന് വിജയിച്ചാണ് പ്രസിഡണ്ടായിരിക്കുന്നത്. തന്റെ നാട്ടുകാർ ദുരിതമനുഭവിക്കുമ്പോൾ ഓഫീസിലിരിക്കാൻ സമ്മതിക്കാത്ത മനസ്സിനുടമയായ നജീബ് ബാബുവിനെപ്പോലുള്ളവരാണ് യഥാർത്ഥ ജനപ്രതിനിധികൾ. നമ്മളീ വാർത്ത വായിക്കുമ്പോഴും ഇതൊന്നുമറിയാതെ അയാളിപ്പോഴും ആ മരം മുറിക്കുന്ന യന്ത്രവുമായി നാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് കൂടെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP