Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമവായത്തിന് പന്തളം രാജകുടുംബം!ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കും; മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ല; നാളെ പന്തളത്ത് ആയിരം ഇരുചക്ര വാഹനങ്ങളിൽ നാമജപ യാത്ര സംഘടിപ്പിക്കുമെന്നും രാജകുടുംബം; നിലപാട് അറിയിക്കാതെ അയ്യപ്പ സേവാ സംഘവും തന്ത്രികുടുംബവും

സമവായത്തിന് പന്തളം രാജകുടുംബം!ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കും; മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ല; നാളെ പന്തളത്ത് ആയിരം ഇരുചക്ര വാഹനങ്ങളിൽ നാമജപ യാത്ര സംഘടിപ്പിക്കുമെന്നും രാജകുടുംബം; നിലപാട് അറിയിക്കാതെ അയ്യപ്പ സേവാ സംഘവും തന്ത്രികുടുംബവും

പത്തനംതിട്ട; ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനു ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം.എന്നാൽ ആവശ്യങ്ങളിൽനിന്ന് പിന്നോട്ടുപോകില്ല. ഇക്കാര്യം യോഗത്തിൽ അറിയിക്കും. സർക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസ്സിലാകുന്നുണ്ടെന്നും പന്തളം കൊട്ടാരം ഭാരവാഹികൾ വ്യക്തമാക്കി.

അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി രംഗത്ത് തന്നെയുണ്ട്. തീരുമാനം മാറ്റിയില്ലെങ്കിൽ സർക്കാർ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും നട തുറക്കുന്ന 18ന് വിശ്വാസികൾക്ക് ഒപ്പം നിൽക്കുമെന്നുമാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെയ്ക്കും. നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ലെന്നും രാജകുടുംബം അറിയിച്ചു.പന്തളം തന്ത്രി കുടുംബങ്ങൾ അനുരഞ്ജനത്തിന് തയ്യാറായാൽ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സർക്കാർ കണക്കു കൂട്ടുന്നുമുണ്ട്. എന്നാൽ, അയ്യപ്പ സേവാ സംഘവും. തന്ത്രികുടുംബം നിലപാടറിയിച്ചില്ല.

ആവശ്യം അംഗീകരിച്ചാൽ മാത്രം തുടർചർച്ച നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഭാരവാഹികൾക്ക് ചർച്ചയിൽ പങ്കെടുക്കുന്നതു തെറ്റിദ്ധാരണ മാറ്റുന്നതിനാണെന്നും ഇവർ നിലപാടെടുത്തു. അതേസമയം സുപ്രീകോടതി വിധിക്കെതിരെ നടക്കുന്ന നാമജപയാത്രകൾ തുടരാനാണു തീരുമാനം. ചൊവ്വാഴ്ച പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളിൽ നാമജപ യാത്ര സംഘടിപ്പിക്കും.

നാളെയാണ് ദേവസ്വം ബോർഡ് ചർച്ച വിളിച്ചിരിക്കുന്നത്. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിടാതെ നോക്കണം എന്നാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട്. നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചർച്ചയോടെ സമരം തണുപ്പിക്കാൻ ആകുമോ എന്നാണ് ബോർഡ് നോക്കുന്നത്. വിധി നടപ്പാക്കാൻ ബോർഡ് സാവകാശം തേടിയേക്കുമെന്നും സൂചനയുണ്ട്.

വിധി സിപിഎം നേതാക്കളുമായും ബോർഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാൻ ബോർഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകൾ നടക്കുന്നു. വെറുതെ ചർച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.ിലക്കലിലും പമ്പയിലും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ആണ് ഹിന്ദു ഐക്യ വേദിയുടെ തീരുമാനം.

യുവതിപ്രവേശനമാണ് ചർച്ചാ വിഷയമെങ്കിൽ ചർച്ചയ്ക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതിസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവർക്കാണ് ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്കു ക്ഷണമുള്ളത്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജൻഡയായി വച്ചിട്ടുള്ളത്. തിരുവനന്തപുരത്തു വച്ചാണു ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP