Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വംബോർഡും സർക്കാരും ഭക്തജനങ്ങൾക്കൊപ്പമല്ല; സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോർഡിന്റെ നയം വ്യക്തമായി; ബാക്കി കാര്യങ്ങൾ തീരുമാനിക്കുക വിധി വന്ന ശേഷം; യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ പന്തളം കൊട്ടാരം

ദേവസ്വംബോർഡും സർക്കാരും ഭക്തജനങ്ങൾക്കൊപ്പമല്ല; സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോർഡിന്റെ നയം വ്യക്തമായി; ബാക്കി കാര്യങ്ങൾ തീരുമാനിക്കുക വിധി വന്ന ശേഷം; യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ പന്തളം കൊട്ടാരം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല പുനപരിശോധന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ദേവസ്വംബോർഡും സർക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോർഡിന്റെ നയം വ്യക്തമായെന്നും ദേവസ്വംബോർഡും സർക്കാരും ഭക്തജനങ്ങൾക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. വിധി പ്രതികൂലമാണെങ്കിൽ രാഷ്ട്രീയപാർട്ടികളെ പോലെ യുദ്ധം ചെയ്യാനൊന്നും ഞങ്ങളില്ല. വിധി പ്രതികൂലമാണെങ്കിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഉൾപ്പെടെയുള്ളവ പരിശോധിക്കും. ദേവസ്വംബോർഡ് നയം വ്യക്തമാക്കിയതോടെ അവരിൽനിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാർ പ്രതീക്ഷിക്കേണ്ട. ദേവസം ബോർഡ് ഭക്തന്മാർക്കൊപ്പമാണ് നിൽക്കേണ്ടത്. കോടതിയുടെ പൂർണമായ വിധി വന്നാൽ ബാക്കികാര്യങ്ങൾ തീരുമാനിക്കാം- ശശികുമാര വർമ്മ വ്യക്തമാക്കി.

സർക്കാരിന്റെയും ദേവസ്വംബോർഡിന്റെയും നിലപാടുകൾക്ക് പ്രാധാന്യമുണ്ട്. ഇനി ഫെബ്രുവരി 13-നാണ് ഹർജികൾ പരിഗണിക്കുന്നത്. എന്നാൽ ഫെബ്രുവരി 12-ന് കുംഭമാസ പൂജകൾക്കായി നടതുറക്കും. ഇതിനാൽ വീണ്ടും സംഘർഷമുണ്ടാകുമോ എന്ന് ആശങ്കയുണ്ട്. എത്രയുംവേഗത്തിൽ കോടതി വിധി പറയുകയാണെങ്കിൽ എളുപ്പമായിരുന്നു- ശശികുമാര വർമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP