Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവർത്തിയുണ്ടെങ്കിൽ ഇനി പപ്പടവും കഴിക്കരുത്! മലപ്പുറത്തെ 26 ചാക്ക് അലക്കുകാരം മലയാളിയുടെ ഉദരത്തിൽ കയറും മുമ്പ് പിടികൂടിയത് ഭാഗ്യം കൊണ്ട്; പപ്പടം കേടാകാതിരിക്കാൻ ചേർക്കുന്ന കാരം കാൻസർ അടക്കം മഹാരോഗങ്ങൾക്ക് കാരണമാകും

നിവർത്തിയുണ്ടെങ്കിൽ ഇനി പപ്പടവും കഴിക്കരുത്! മലപ്പുറത്തെ 26 ചാക്ക് അലക്കുകാരം മലയാളിയുടെ ഉദരത്തിൽ കയറും മുമ്പ് പിടികൂടിയത് ഭാഗ്യം കൊണ്ട്; പപ്പടം കേടാകാതിരിക്കാൻ ചേർക്കുന്ന കാരം കാൻസർ അടക്കം മഹാരോഗങ്ങൾക്ക് കാരണമാകും

മലപ്പുറം: പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ വൻശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മേപ്പറമ്പ് ബൈപാസിലെ സ്വകാര്യ ഗോഡൗണിൽ മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണു മധുരയിൽനിന്ന് എത്തിച്ച 26 ചാക്ക് അലക്കുകാരം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ്.

സാധാരണ കാരം ഉപയോഗിച്ച് പപ്പടം നിർമ്മിക്കുമ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ കേടുകൂടാതെ സൂക്ഷിക്കാനാകൂ. അതേ സമയം അലക്കുകാരം ഉപയോഗിച്ചാൽ പപ്പടം കാച്ചുമ്പോൾ ചുവക്കില്ലെന്നു മാത്രമല്ല ഒന്നര ആഴ്ച വരെ കേടാകാതെ ഇരിക്കും. ഇതിന് വേണ്ടി സൂക്ഷിച്ച കാരമാണ് പിടിച്ചെടുത്തത്. പപ്പടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിതരണം ചെയ്യുന്നത്. സാധാരണ പപ്പട നിർമ്മാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. ഇന്നലെ പിടിച്ചെടുത്തത് സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ്. ഇതിന്റെ തുടർച്ചയായ ഉപയോഗം കാൻസറിനു വരെ കാരണമാകും.

പായ്ക്കറ്റിനു പുറത്ത് വ്യാവസായിക ആവശ്യത്തിനു മാത്രം എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴിൽ അലക്കുകാരം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ വെറും കാരം എന്നാണ് എഴുതിയിട്ടുള്ളത്. അരക്കിലോ പായ്ക്കറ്റിന് 36 രൂപയാണ് വില. യഥാർഥ കാരത്തിന് ഇതിലേറെ വിലവരും. ചെറുകിട പപ്പട നിർമ്മാതാക്കൾക്ക് അലക്കുകാരം വിതരണം ചെയ്യുന്നത് തെറ്റിധരിപ്പിച്ചാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വീടുകളിലും മറ്റുമുള്ള ചെറുകിട പപ്പട നിർമ്മാതാക്കളിൽ ഭൂരിഭാഗംപേർക്കും ഇതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP