Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പപ്പടം ഷംസു' പുറത്തിറങ്ങിയെങ്കിലും എപ്പോഴും പിന്നാലെ കണ്ണുവച്ച് പൊലീസ്; 22 കിലോ കഞ്ചാവ് വിറ്റതിന് അകത്തായതിന്റെ ചൂട് മാറും മുമ്പേ പഴയപണി പരിഷ്‌കരിച്ച് വിൽപ്പന ന്യൂജൻ ഡ്രഗ്‌സിലേക്ക് മാറി; മലപ്പുറം കുഴിമണ്ണ സ്വദേശി പിടിയിലായത് 20 പാക്കറ്റ് ബ്രൗൺ ഷുഗറുമായി

'പപ്പടം ഷംസു' പുറത്തിറങ്ങിയെങ്കിലും എപ്പോഴും പിന്നാലെ കണ്ണുവച്ച് പൊലീസ്; 22 കിലോ കഞ്ചാവ് വിറ്റതിന് അകത്തായതിന്റെ ചൂട് മാറും മുമ്പേ പഴയപണി പരിഷ്‌കരിച്ച് വിൽപ്പന ന്യൂജൻ ഡ്രഗ്‌സിലേക്ക് മാറി; മലപ്പുറം കുഴിമണ്ണ സ്വദേശി പിടിയിലായത് 20 പാക്കറ്റ് ബ്രൗൺ ഷുഗറുമായി

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടു വർഷം മുൻപ് 22 കിലോകഞ്ചാവുമായി പിടിയിലായ 'പപ്പടം ഷംസു' ജാമ്യത്തിലിറങ്ങിയ ശേഷം തിരിഞ്ഞത് ബ്രൗൺഷുഗർ വിൽപ്പനയിലേക്ക്. മലപ്പുറം കുഴിമണ്ണ സ്വദേശി പിടിയിലായത് 20 പാക്കറ്റ് ബ്രൗൺ ഷുഗറുമായി. കൊണ്ടോട്ടിയിൽവച്ചാണ് പ്രതി പിടിയിലായത. വിൽപനക്കായി കൊണ്ട് വന്ന 20 പാക്കറ്റ് ബ്രൗൺ ഷുഗറുമായാണ് കുഴിമണ്ണ സ്വദേശിയായ ചെറുപറമ്പ് കടക്കോട്ടിരി ഷംസുദ്ദീൻ (44) എന്ന പപ്പടം ഷംസു അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

20 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി കവിതാ തീയറ്ററിനു സമീപത്ത് വച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസ്‌ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. ബ്രൗൺ ഷുഗർ, എം ഡി എം എ പോലുള്ള സിന്തറ്റിക്ക് ഡ്രഗുകളുടെ ഉപയോഗം വിദ്യാർത്ഥികൾക്കിടയിലും മറ്റും കൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കു മരുന്നുകൾ വില്പന നടത്തുന്ന ആളുകളെ രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു.

പ്രതിയെ രണ്ടു വർഷം മുൻപ് 22 കിലോകഞ്ചാവുമായി മലപ്പുറം എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ബ്രൗൺഷുഗർ വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട് പൊലീസ് പറഞ്ഞു. 10 ദിവസത്തിനുള്ളിൽ 14 കിലോ കഞ്ചാവും 100 ഓളം പാക്കറ്റ ബ്രൗൺ ഷുഗറും മയക്കുഗുളികകളുമായി അന്യ സംസ്ഥാന തൊഴിലാളിയടക്കം അഞ്ചു പേരെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി പി പി ഷംസ്, മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി സിഐ .എൻ ബി ഷൈജു, എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് കൊണ്ടോട്ടി സ്റ്റേഷനിലെ എഎസ്ഐ മോഹൻദാസ്, സി പി ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP