Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിഹിതബന്ധവും സ്ത്രീ പീഡനവും മൂലം ആരോപണ വിധേയനായ ലോക്കൽ സെക്രട്ടറിയെ സിപിഎം സസ്‌പെൻഡ്‌ ചെയ്തു: ഏരിയാ കമറ്റി അംഗമായി തുടർന്നോളാൻ നിർദ്ദേശം: തീവ്രത അളക്കാൻ കമ്മിഷനെയും നിയോഗിച്ചു: സംഭവം പത്തനംതിട്ട പുറമറ്റത്ത്

അവിഹിതബന്ധവും സ്ത്രീ പീഡനവും മൂലം ആരോപണ വിധേയനായ ലോക്കൽ സെക്രട്ടറിയെ സിപിഎം സസ്‌പെൻഡ്‌ ചെയ്തു: ഏരിയാ കമറ്റി അംഗമായി തുടർന്നോളാൻ നിർദ്ദേശം: തീവ്രത അളക്കാൻ കമ്മിഷനെയും നിയോഗിച്ചു: സംഭവം പത്തനംതിട്ട പുറമറ്റത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പാർട്ടിയിലെ വനിതാ സഖാവുമായി അവിഹിത ബന്ധം പുലർത്തുന്നുവെന്നും അവരുടെ മർദിച്ചുവെന്നും ആരോപണം നിലനിൽക്കുന്ന ലോക്കൽ സെക്രട്ടറിയെ സിപിഎം സസ്പെൻഡ് ചെയ്തു. ആരോപണത്തിന്റെ തീവ്രത അളക്കാൻ കമ്മിഷനെയും നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ട് വരെ ആരോപണ വിധേയൻ ഏരിയാ കമ്മറ്റിയംഗമായി തുടരുകയും ചെയ്യും.

ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം എടുത്ത തീരുമാനം കണ്ട് വാ പൊളിച്ചു നിൽക്കുകയാണ് ഇരവിപേരൂർ ഏരിയ കമ്മറ്റിയിലെ സഖാക്കൾ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ത്രീകളെ പീഡിപ്പിച്ചതും മോശമായി പെരുമാറിയതുമായ രണ്ട് പരാതികളാണ് വന്നത്. ഒരെണ്ണം തിരുവല്ലയിൽ നിന്ന്. രണ്ടാമത്തേത് പുറമറ്റത്ത് നിന്നും. പാർട്ടിയുടെ ഭരണഘടന വരെ വായിച്ച് എടുത്തത് ഒരു തുഗൽക്ക് തീരുമാനമായിപ്പോയെന്നാണ് ഇരവിപേരൂർ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മറ്റിയിലെ സിപിഎം നേതാക്കൾ പറയുന്നത്.

ആരോപണ വിധേയനായ ലോക്കൽ സെക്രട്ടറിയുടെ ഏരിയാ കമ്മിറ്റി അംഗം എന്ന സ്ഥാനത്തിന് മാറ്റമില്ല. എന്നാൽ ലോക്കൽ സെക്രട്ടറി സ്ഥാനം മാറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേരത്തേ ഏരിയ കമ്മിറ്റിയുൾപ്പെടെ പാർട്ടി കമ്മിഷനുകൾ നടത്തിയ അന്വേഷണ റിപ്പോർട്ട് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റെ പരിഗണനയിലിരിക്കേ ഇപ്പോൾ പുതിയതായി പിജെ അജയകുമാർ, ടിഡി ബൈജു എന്നിവരെ അന്വേഷ കമ്മിഷനായി നിയോഗിച്ച് പീഡനാരോപണത്തിന്റെ തീവ്രത അളക്കാൻ ഏൽപ്പിച്ചിരിക്കുകയാണ്.

ഒന്നാം ഘട്ട ലോക്ക് ഡൗൺ തീരുന്ന മെയ് ഏഴിനാണ് പരാതിയുമായി 18 കാരി രംഗത്ത് വന്നത്. അമ്മയുമായി ശരിയല്ലാത്ത ബന്ധമുള്ള ലോക്കൽ സെക്രട്ടറി തന്റെ വിദ്യാഭ്യാസ രേഖകളും മൊബൈൽ ഫോണും കവർന്നെടുത്തു കൊണ്ടു പോവുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പെൺകുട്ടിയുടെ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി പെൺകുട്ടി നൽകിയ പരാതി ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിൽ ശക്തമായ ഇടപെടുലകളാണ് നടത്തിയത്.

വനിതാ പൊലീസ് ഇൻസ്പെക്ടർ പരാതി കിട്ടിയപ്പോൾത്തന്നെ പാർട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ പെൺകുട്ടിയെ പാർട്ടി ഓഫീസിലെ ഡിവൈഎഫ്ഐ വനിതാ നേതാവ് മറ്റൊരു ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ഒപ്പം പൊലീസിന്റെ അറിവോടെ അന്ന് പാർപ്പിച്ചു. പെൺകുട്ടിയുടെ അമ്മയും അച്ഛനും ഇവരുടെ വീട്ടിലെത്തിയെങ്കിലും പെൺകുട്ടി ഇവരുടെ ഒപ്പം പോകാൻ വിസമ്മതിച്ചു.

ലോക്ഡൗൺ കഴിയുമ്പോൾ പരാതി നൽകാനിരുന്ന പെൺകുട്ടി ലോക്ഡൗൺ നീട്ടിയതോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങി രണ്ട് കിലോമീറ്റർ നടന്ന് പ്രധാന റോഡിലെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിലെത്തി പരാതി നൽകിയത്. അതേസമയം പെൺകുട്ടിയെ പൊലീസ് സംരക്ഷണത്തിൽ മഹിളാമന്ദിരത്തിലേക്ക് മാറ്റാതിരിക്കാൻ പാർട്ടി കേന്ദ്രങ്ങൾ ആവുന്നത് ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു.

അതേ സമയം ചില സഭാ നേതാക്കൾ ലോക്കൽ സെക്രട്ടറിക്ക് വേണ്ടി ഇടപെട്ടതാണ് പീഡനാരോപണത്തിന്റെ തീവ്രതകുറയാൻ കാരണമെന്ന് പറയുന്നു. തിരുവല്ലയിൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പുറത്താക്കിയ ലോക്കൽ സെക്രട്ടറിയെ തിരികെ എടുത്തതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP