Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതമൗലിക വാദികളുമായി ബന്ധം പുലർത്തിയിട്ടില്ല; തിരഞ്ഞെടുപ്പ് രേഖയിൽ അടയാളപ്പെടുത്തിയത് ജനകീയ സ്വതന്ത്രൻ എന്നുതന്നെ; ലീഗിന് മറുപടിയുമായി പറപ്പൂർ പഞ്ചായത്ത് ഭരണസമിതി

മതമൗലിക വാദികളുമായി ബന്ധം പുലർത്തിയിട്ടില്ല; തിരഞ്ഞെടുപ്പ് രേഖയിൽ അടയാളപ്പെടുത്തിയത് ജനകീയ സ്വതന്ത്രൻ എന്നുതന്നെ; ലീഗിന് മറുപടിയുമായി പറപ്പൂർ പഞ്ചായത്ത് ഭരണസമിതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങര പറപ്പൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് ബന്ധമുപേക്ഷിച്ച് അധികാരത്തിലേറിയ ജനകീയ മുന്നണി ലീഗിന്റെ പ്രചാരണങ്ങളിൽ മറുപടിയുമായി രംഗത്ത്. പറപ്പൂർ പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകുന്ന ജനകീയ മുന്നണിക്ക് ഏതെങ്കിലും മത രാഷ്ട്രീയ സംഘടകളുമായി സംബന്ധമില്ലെന്ന് വ്യക്തമാക്കി ഭരണസമിതി പ്രസിഡന്റ് തന്നെ രംഗത്തെത്തി.പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കാലടിയും പഞ്ചായത്ത് അംഗങ്ങളും വാർത്താ സമ്മേളത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗിന്റെ ധിക്കാര പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് രൂപംകൊണ്ട ജനകീയ മുന്നണി തിരഞ്ഞെടുപ്പിലൂടെ ഭരണം കൈയാളുകയായിരുന്നു. ജനകീയ മുന്നണിയെ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം പ്രചാരണങ്ങളെ തള്ളിയാണ് ഭരണ സമിതിയംഗങ്ങൾ രംഗത്തുവന്നത്.

ജനകീയ സമിതി അംഗങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയിലോ മത മൗലിക പ്രസ്ഥാനങ്ങൾക്ക്‌ പിന്തുണയാലോ വിജയിച്ചു വന്നവരല്ല. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രീയ പാർട്ടിബന്ധം കാണിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോർമാറ്റിൽ ജനകീയ മുന്നണി സ്വതന്ത്രൻ എന്നുതന്നെയാണ് ചേർത്തിരിക്കുന്നതെന്നും പ്രസിഡന്റ് ബഷീർ കാലടി പറയുന്നു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തകനത്തിനുമാണ് ഭരണസമിതി മുൻതൂക്കം നൽകുന്നത്. മുന്നണിയെ തകർക്കാൻ യു ഡി എഫിന്റേയും ലീഗിന്റേയും നേതൃത്വത്തിൽ നിരന്തരം ശ്രമങ്ങളുണ്ടായെന്നും ബഷീർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP