Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരവൂർ ദുരന്തത്തിൽ കലക്ടർക്കെതിരെ മൊഴി നൽകി ക്ഷേത്രം ഭാരവാഹികൾ; പൊലീസിനെ കബളിപ്പിച്ചു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും മുങ്ങി

പരവൂർ ദുരന്തത്തിൽ കലക്ടർക്കെതിരെ മൊഴി നൽകി ക്ഷേത്രം ഭാരവാഹികൾ; പൊലീസിനെ കബളിപ്പിച്ചു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും മുങ്ങി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ടു കൊല്ലം കലക്ടർക്കെതിരെ ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകി. അതിനിടെ, പൊലീസിന്റെ പിടിയിലാകുമെന്നു കരുതിയിരുന്ന കരാറുകാരൻ കൃഷ്ണൻകുട്ടി കടന്നു കളഞ്ഞു.

ക്രൈംബ്രാഞ്ച് സംഘം എത്തുംമുമ്പ് കൊച്ചിയിൽ നിന്ന് ഇയാൾ കടന്നുകളഞ്ഞതായാണു റിപ്പോർട്ട്. രണ്ടു ദിവസം മുമ്പാണ് ഇയാൾ കൊച്ചിയിൽ എത്തിയതെന്നാണു സൂചന.

നേരത്തെ, കലക്ടർക്കെതിരെ അന്വേഷണ സംഘത്തിനു ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകിയിരുന്നു. വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയത് കലക്ടറുടെ നിർദേശപ്രകാരമാണ്. വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

വെടിക്കെട്ട് നിരോധിക്കുന്നത് ഏപ്രിൽ എട്ടിന് രണ്ടു മണിക്കാണ്. അന്നു മൂന്നരയോടെയാണ് കലക്ടറെ കണ്ടത്. പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് വാങ്ങി വെടിക്കെട്ട് നടത്താനാണ് കലക്ടർ അനുമതി നൽകിയത്. കമ്മിഷണറുടെ റിപ്പോർട്ട് വാങ്ങി ഈ വിവരം എഡിഎമ്മിനെ അറിയിച്ചെന്നും ഭാരവാഹികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. തെളിവിനായി കലക്ടറുടെ ചേംബറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ദൃശ്യങ്ങൾക്കായി ക്രൈംബ്രാഞ്ച് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഇതിനിടെയാണു കൃഷ്ണൻ കുട്ടി രക്ഷപ്പെട്ട വിവരം പുറത്തുവന്നത്. എറണാകുളം സൗത്തിലെ ലോഡ്ജിൽ ആയിരുന്നു ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എത്തുന്നതിന് 10 മിനിറ്റ് മുൻപുവരെ കൃഷ്ണൻകുട്ടിയും ഭാര്യയും ഇവിടെയുണ്ടായിരുന്നു. എന്നാൽ സംഘം എത്തിയപ്പോഴേക്കും കൃഷ്ണൻകുട്ടി രക്ഷപ്പെടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിയുടെ ചിത്രം ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ, മൂന്നു പേരെക്കൂടി സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിനുശേഷം ആദ്യമായി പുറ്റിങ്ങൽ ക്ഷേത്രനട ഇന്നുതുറന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP