Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുറ്റിങ്ങൽ ക്ഷേത്രത്തിൽ മരിച്ചവരോടുള്ള ആദരവായി സാംപിൾ വെടിക്കെട്ട് ഉണ്ടാകില്ല; വെടിക്കെട്ടിന് നിയന്ത്രണവും വരും; തൃശൂർ പൂരത്തിന് സുരക്ഷ കർശനമാക്കും

പുറ്റിങ്ങൽ ക്ഷേത്രത്തിൽ മരിച്ചവരോടുള്ള ആദരവായി സാംപിൾ വെടിക്കെട്ട് ഉണ്ടാകില്ല; വെടിക്കെട്ടിന് നിയന്ത്രണവും വരും; തൃശൂർ പൂരത്തിന് സുരക്ഷ കർശനമാക്കും

കൊല്ലം : കൊല്ലം പരവൂരിലെ കരിമരുന്ന് ദുരന്തത്തെ തുടർന്ന് തൃശൂർ പൂരത്തോടനുബന്ധിച്ച വെടിക്കെട്ടിന് നിയന്ത്രണം വന്നേക്കുമെന്ന് സൂചന. ഇതിനായി കളക്ടറുടെ സാന്നിധ്യത്തിൽ പൂര കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. കർശന സുരക്ഷാ ക്രമീകരണത്തിലാകും വെടിക്കെട്ട് നടത്തുകയെന്ന് ഇരു കരകളുടെ ഭാരവാഹികളും വ്യക്തമാക്കി. മത്സര കമ്പം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാച്. അതിനിടെ സാമ്പിൾ വെടിക്കെട്ട് വേണ്ടെന്ന് വയ്ക്കുമെന്നും സൂചനയുണ്ട്.

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ 107 പേർക്കാണ് ജീവൻ നഷ്ടമായത്. 300 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് തൃശൂർ പൂരത്തിനും നിയന്ത്രണം വരുത്തുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വിളിച്ചു ചേർക്കുന്നത്. തൃശൂർ പൂരത്തോട് അനുബന്ധിച്ച് ഈ മാസം 15ാം തീയതി വെടിക്കെട്ടും നടക്കാനിരിക്കുകയാണ്.

തൃശൂർ പൂരത്തിന് ഇത്തവണ സാംപിൾ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്. പരവൂർ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായിട്ടാണ് സാംപിൾവെടിക്കെട്ട് ഉപേക്ഷിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര സമിതി സംയുക്തമായിട്ടാണ് തീരുമാനമെടുത്തത്. പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. കാഴ്ചക്കാരായി എത്തുന്നവർക്ക് കർശന സുരക്ഷ ഒരുക്കാനും അതിനായി കാഴ്ചക്കാരെ കൂടുതൽ ദൂരെയ്ക്ക് മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്. വെടിക്കെട്ടിന് മുമ്പ് ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തും.

15 നാണ് പൂരത്തിന്റെ മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്്. 16 ന് നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തുറക്കുന്നതോടെ പൂരത്തിന് വിളംബരമാകും. 17 ന് രാവിലെ 7.30 മുതൽ ഘടകക്ഷേത്രങ്ങളിലെ പൂരങ്ങളെത്തും. 11.30 ന് മഠത്തിൽ വരവും 2.30 ന് ഇലഞ്ഞിത്തറമേളവും 5.30 ന് കുടമാറ്റവും നടക്കും. 18 ന് പുലർച്ചെ മരന്നിനാണ് പ്രധാന വെടിക്കെട്ട്. ഉച്ചയ്ക്ക് 12 ന് പൂരം ഉപചാരം ചൊല്ലിപ്പിരിയും-ഇങ്ങനെയാണ് ചടങ്ങുകൾ.

ഇതിനിടെ, കൊല്ലത്ത് പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തെ സംബന്ധിച്ച് സമഗ്ര അന്വഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്, ജുഡിഷ്വൽ കമ്മിഷൻ എന്നീ രണ്ട് അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പി അനന്തകൃഷ്ണൻ നേതൃത്വം നൽകും. ജുഡിഷ്യൽ അന്വേഷണ കമ്മീഷനായി ഹൈക്കോടതി റിട്ടയർ ജസ്റ്റിസ് പി. കൃഷ്ണൻ നായരെയും നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP