Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരു.മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വിവിധ റോഡുകളുടെ ടാറിങ് ജോലികൾ നടക്കുന്നതിനാൽ മെഡിക്കൽ കോളേജ് ജീവനക്കാരുടെ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസത്തേയ്ക്ക് ഫുട്‌ബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

അക്കാഡമിക് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസിന് പിൻവശത്തെ റോഡ്, പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസിലേക്കുള്ള റോഡ്, പത്തോളജി, ഫാർമക്കോളജി വിഭാഗങ്ങളിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ടാറിങ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടയും ജീവനക്കാരുടെയും മറ്റും വാഹനങ്ങൾക്ക് ഫുട്‌ബോൾ ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വരെയാണ് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP