Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ മഴക്കെടുതി പാർലമെന്റ് ചർച്ചചെയ്യും; നോട്ടീസ് നൽകി കെസി വേണുഗോപാൽ; ബുധാനാഴ്ച ചർച്ച തീരുമാനിച്ച് ലോക്‌സഭ

കേരളത്തിലെ മഴക്കെടുതി പാർലമെന്റ് ചർച്ചചെയ്യും; നോട്ടീസ് നൽകി കെസി വേണുഗോപാൽ; ബുധാനാഴ്ച ചർച്ച തീരുമാനിച്ച് ലോക്‌സഭ

ന്യൂഡൽഹി: സമീപകാലത്തെ ഏറ്റവും വലിയ മഴക്കെടുതി കേരളം നേരിടുന്ന സാഹചര്യം പാർലമെന്റും ചർച്ചചെയ്യും. കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച് ബുധനാഴ്ച ലോക്‌സഭയിൽ പ്രത്യേക ചർച്ച നടത്താൻ തീരുമാനിച്ചു.

കേരളത്തിൽ നിന്നുള്ള എംപിമാർ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചർച്ച. ലോക്‌സഭയിൽ എംപി കെ.സി. വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. കേരളത്തിലെ മഴക്കെടുതി ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേണുഗോപാൽ ഉന്നയിച്ച വിഷയത്തെ പിന്തുണച്ച് കേരളത്തിലെ മറ്റ് എംപിമാരും ഇക്കാര്യം ലോക്‌സഭ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. വലിയ നാശമാണ് മഴ കേരളത്തിൽ വരുത്തിവച്ചതെന്നും അടുത്തകാലത്തൊന്നും കാണാത്ത വെള്ളപ്പൊക്കമാണ് സംസ്ഥാനം നേരിടുന്നതെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൻസ് കണ്ണന്താനവും ദുരിതമേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അടിയന്തരസഹായമായി കേന്ദ്രസർക്കാർ 80 കോടി അനുവദിക്കുകയും ചെയ്തു. ലോക്‌സഭയിൽ വിഷയം ചർച്ചയാക്കുമ്പോൾ കൂടുതൽ സഹായം കേരളത്തിന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP