Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാക്കിലെ 'വൈകിയോട്ട'ത്തിന് റെയിൽവേയുടെ റെഡ് സിഗ്നൽ; കേരളത്തിലെ മുഴുവൻ പാസഞ്ചർ ട്രെയിനുകളും മെമു സംവിധാനത്തിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിച്ച് ദക്ഷിണ റെയിൽവേ; തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകൾ മെമുവിലേക്ക് മാറുമെന്ന് സൂചന; ട്രെയിനുകളിലെ ബയോ ശുചിമുറി സ്ഥാപിക്കുന്ന പദ്ധതി വരുന്ന ജൂണിനകമെന്നും അധികൃതർ

ട്രാക്കിലെ 'വൈകിയോട്ട'ത്തിന് റെയിൽവേയുടെ റെഡ് സിഗ്നൽ; കേരളത്തിലെ മുഴുവൻ പാസഞ്ചർ ട്രെയിനുകളും മെമു സംവിധാനത്തിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിച്ച് ദക്ഷിണ റെയിൽവേ; തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകൾ മെമുവിലേക്ക് മാറുമെന്ന് സൂചന; ട്രെയിനുകളിലെ ബയോ ശുചിമുറി സ്ഥാപിക്കുന്ന പദ്ധതി വരുന്ന ജൂണിനകമെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: റെയിൽവേ ട്രാക്കിലെ വൈകിയോട്ടത്തിന് റെഡ് സിഗ്നലുമായി ദക്ഷിണ റെയിൽവേ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പാസഞ്ചർ ട്രെയിനുകളും മെമു സംവിധാനത്തിലേക്ക് മാറ്റുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പദ്ധതി നടപ്പാക്കുന്നതിനായി ഇരുപത് പുതിയ മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) കാർ യൂണിറ്റുകൾ അനുവദിക്കണമെന്ന് റെയിൽവേ ബോർഡിനോട് ദക്ഷിണ റെയിൽവേ ആവശ്യപ്പെടുമെന്നാണ് വിവരം. ഇപ്പോൾ തിരുവനന്തപുരം, പാലക്കാട് എന്നീ ഡിവിഷനുകളിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകൾ മെമുവിലേക്ക് മാറും.

പദ്ധതിയിലൂടെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിവരം. ഷൊർണൂർ-കോഴിക്കോട് ലൈനിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വൈദ്യുതീകരണം പൂർത്തിയായത്. ഇവിടെ നിന്നും രണ്ടു പുതിയ മെമു സർവീസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. മറ്റു ലൈനുകളിൽ പരമാവധി ശേഷിയിലെത്തിയതിനാൽ പുതിയ മെമു ട്രെയിനുകൾ ആരംഭിക്കാൻ സാധ്യതയില്ല. ഇതേ കാരണം കൊണ്ടുതന്നെ പ്രതിദിന എക്സ്‌പ്രസ് ട്രെയിനുകളും ഉടൻ ആരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണു റെയിൽവേ.

നിലവിൽ പാസഞ്ചർ കോച്ചുകൾ നിർമ്മിക്കുന്നില്ല. വലിയ 12 കോച്ച് യൂണിറ്റുകളാകും മെമുവിലുണ്ടാവുക. അതേസമയം, പുതിയ സർവീസുകൾക്ക് 8 കോച്ചുള്ള യൂണിറ്റുകളാണ്. കേരളത്തിലോടുന്ന മുഴുവൻ ട്രെയിനുകളിലും ബയോ ശുചിമുറി എന്ന ലക്ഷ്യം അടുത്ത ജൂണിൽ പൂർത്തിയാക്കും. 'വൈകിയോട്ടം' ഏതാനും മാസത്തിനകം പൂർണമായും ഒഴിവാക്കാനാകുമെന്നാണു റെയിൽവേയുടെ കണക്കു കൂട്ടൽ.

ബയോ ശുചിമുറി എന്നാൽ

ശുചിമുറി മാലിന്യങ്ങൾ ബാക്ടീരിയയുടെ സഹായത്തോടെ സംസ്‌കരിക്കുകയും ഉപയോഗിച്ച ജലം ശുദ്ധീകരിച്ചു പുനരുപയോഗത്തിനു സാധ്യമാക്കുന്നതുമായ പ്രത്യേക ശുചിമുറികളാണു ബയോ ടോയ്ലറ്റുകൾ. അതിർത്തികളിൽ ജോലി ചെയ്യുന്ന സൈനികർക്കാണ് ഇത്തരം
ശുചിമുറികൾ ആദ്യം അവതരിപ്പിച്ചത്. ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം ശുചിമുറികളിൽ പലതും യാത്രാമധ്യേ പ്രവർത്തനരഹിതമാകുന്നതായി യാത്രക്കാരും നേരത്തെ പരാതിപ്പെട്ടിരുന്നു. ശുചിമുറി നിറഞ്ഞ് മലിനമായ ദുർഗന്ധ ജലം കോച്ചുകളിലേക്ക് ഒഴുകിയ ഒന്നിലേറെ സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

ശുചിമുറികളിലെ മാലിന്യം റെയിൽവേ യാർഡുകളിലാണു ശുചിയാക്കുന്നത്. മണ്ണു രൂപത്തിലായ മാലിന്യം (പിറ്റ്) നീക്കം ചെയ്യും. ശേഖരിക്കുന്ന ജലം ട്രെയിനുകൾ കഴുകാനും ഉപയോഗിക്കാം. ശുചിമുറികളിൽ തടസ്സമുണ്ടായാൽ ബാക്ടീരിയയുടെ പ്രവർത്തനം തടസ്സപ്പെടും, മാലിന്യങ്ങൾ സംസ്‌കരിക്കപ്പെടാതെ കിടക്കുകയും ചെയ്യും. ഇത്തരം മാലിന്യങ്ങൾ യാർഡുകളിൽ ഒഴുക്കുകയാണു ചെയ്യുന്നതെന്നു റെയിൽവേ ജീവനക്കാർ പറയുന്നു.

കോച്ചുകളുടെ ബ്രേക്കുകൾ നന്നാക്കുന്ന ജീവനക്കാർ കടുത്ത ദുർഗന്ധം സഹിച്ച് വൃത്തിഹീനമായ സാഹചര്യത്തിലാണു പലപ്പോഴും ജോലി ചെയ്യുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ അടുത്തിടെ പറഞ്ഞിരുന്നു. 'ബയോ ടോയ്ലറ്റുകൾ പലപ്പോഴും പ്രവർത്തനരഹിതമാകും. മിക്ക ദീർഘദൂര ട്രെയിനുകളും സർവീസ് നടത്തി, യാർഡുകളിലേക്കു കൊണ്ടുവരുമ്പോൾ പത്തിലേറെ ബോഗികളിൽ ബ്ലോക്കുണ്ടാവും. സംസ്‌കരിക്കപ്പെടാത്ത ശുചിമുറി മാലിന്യങ്ങൾ യാർഡിൽ തന്നെ തള്ളുകയാണ്. രൂക്ഷ ദുർഗന്ധം സഹിച്ചാണു റെയിൽവേ മെക്കാനിക്കുകൾ ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP