Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്യൂട്ടിയെ ചൊല്ലിയുള്ള തർക്കം; പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; മേലുദ്യോഗസ്ഥന്റെ മർദനത്തിൽ പരിക്കേറ്റ പൊലീസുകാരൻ ചികിത്സ തേടി; റിപ്പോർട്ട് തേടി എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഡ്യൂട്ടിയെ ചൊല്ലി പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മർദനമേറ്റ പൊലീസുകാരൻ പരാതി നൽകി.ഇന്നലെ അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. എസ്‌പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെസ്സിലെ ജീവനക്കാരനായ മധുസൂദനനോട് എഎസ്ഐ ജയകുമാർ എസ്‌പിയുടെ മെസ്സിൽ ഡ്യൂട്ടിക്ക് പോകാൻ നിർദേശിച്ചെങ്കിലും നൈറ്റ് ഡ്യൂട്ടിയായതുകൊണ്ട് അതിന് കഴിയില്ലെന്ന് അറിയിച്ചു.

എന്നാൽ ഇതിന് ശേഷം മേലുദ്യോഗസ്ഥർ തന്നെ മർദിക്കുകയായിരുന്നെന്ന് പരിക്കേറ്റ മധുസൂദനൻ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എസ്‌പി നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്നും എസ്‌പി വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP