Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി ചെയിൻസർവീസ് തുടങ്ങിയതോടെ പതിവാകുന്നത് സ്വകാര്യബസുകളുടെ മത്സര ഓട്ടം; കണ്ടാംകുളത്തുപടിയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നതുകൊടുംവളവ് തിരിവെ; പരിക്കേറ്റ 63 പേരും ചികിത്സ തേടി വിവിധ ആശുപത്രികളിൽ

കെഎസ്ആർടിസി ചെയിൻസർവീസ് തുടങ്ങിയതോടെ പതിവാകുന്നത് സ്വകാര്യബസുകളുടെ മത്സര ഓട്ടം; കണ്ടാംകുളത്തുപടിയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നതുകൊടുംവളവ് തിരിവെ; പരിക്കേറ്റ 63 പേരും ചികിത്സ തേടി വിവിധ ആശുപത്രികളിൽ

മറുനാടൻ മലയാളി ബ്യൂറോ

വടശേരിക്കര: അടൂർ ആങ്ങാമൂഴി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തുടങ്ങിയത് കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിതിനെ തുടർന്നെന്ന് നാട്ടുകാർ. ബസുകൾ ഒന്നും സമയക്രമം പാലിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ബൗണ്ടറി കണ്ടംകുളത്തുപടിയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു കയറി 63 യാത്രക്കാർക്കു പരുക്കേറ്റത്. കുഴിയിലേക്കു ചാടിയ ബസ് മരത്തിലിടിച്ച് നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിനോടു ചേർന്ന് സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

യാത്രക്കാരെ ഇറക്കിയതിനു പിന്നാലെ മരം പിഴുതുവീണു. പിന്നീട് ബസ് കൊക്കയിലേക്ക് പോകാതിരിക്കാൻ വടം കെട്ടി നിർത്തുകയായിരുന്നു. വടശേരിക്കര-ആങ്ങമൂഴി റോഡിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ആങ്ങമൂഴിഅടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വടശേരിക്കര ഭാഗത്തേക്കു വരുകയായിരുന്നു ബസ്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, വടശേരിക്കര കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഒന്നിനു പിറകെ ഒന്നായി പരുക്കുപറ്റിയവരുമായി വാഹനങ്ങൾ ഹോൺ മുഴക്കി എത്തിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. അപകട വിവരം അറിഞ്ഞപ്പോൾ തന്നെ ഒപിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെയും മറ്റ് വിഭാഗങ്ങളിൽ ഉണ്ടായിരുന്ന ജീവനക്കാരെയും ആശുപത്രി അധികൃതർ തയാറാക്കി നിർത്തിയതിനാൽ പ്രഥമ ശുശ്രൂഷ വൈകിയില്ല. എല്ലാവരെയും അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ ഡോക്ടർമാരും നഴ്‌സുമാരും ബുദ്ധിമുട്ടുകയായിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ:

കോട്ടമൺപാറ മനോതിൽ രാജേശ്വരി (29), ചിറ്റാർ മൂഴിക്കൽ പ്രവീൺ (30), സീതത്തോട് മണിയൻപാറ ആര്യ രാജൻ (21), വയ്യാറ്റുപുഴ വെട്ടുമണ്ണിൽ ചിന്നമ്മ മാത്യു (60), മകൾ രമ്യമേരി മാത്യു (22), പേഴുംപാറ അരീക്കകാവ് നിരവേൽ പുത്തൻവീട്ടിൽ ലിനി (41),. കട്ടച്ചിറ ചെങ്ങംകുളത്ത് തങ്കമ്മ (62), ചിറ്റാർ സുധാലയത്തിൽ ആർ.രാജി (43), പുത്തൻപറമ്പിൽ ജിൻസി (18), ആങ്ങമൂഴി ചള്ളിരിക്കൽ ജോളി (35), മീൻകുഴി തടത്തിൽപുരയിടത്തിൽ സുമയ്യ (19), അരീക്കകാവ് അയ്യാശേരിൽ അനിത തോമസ് (53), മണിയാർ ആറ്റുവശം വി.കെ.വത്സല (50), വണ്ടേങ്ങംമൂട്ടിൽ സുനിൽകുമാർ (33),.

ചിറ്റാർ പുത്തൻ വീട്ടിൽ ജിബി തോമസ് (25), പേഴുംപാറ കല്ലിടിക്കാംപറമ്പിൽ കെവിൻ ജോർജ് ( (13), പുലിപ്രത്ത് പ്രെയിസൺ (14), അരീക്കക്കാവ് കരിതെങ്ങിൽ അക്‌ബർ ഷാ(11), നെടിയകാലായിൽ വിലാസനി (58), നീലിപിലാവ് വലിയവീട്ടിൽ നീനു ഏബ്രഹാം (25), കൊച്ചുകോയിക്കൽ ഉടഞ്ഞലോലിക്കൽ അംബുജാക്ഷി, , മകൾ ശ്രുതി (20), അങ്ങമൂഴി സുമേഷ് ഭവനിൽ സുരേന്ദ്രൻ (62), ഭാര്യ രാജമ്മ (59), വയ്യാറ്റുപുഴ വടക്കേപറമ്പിൽ ആതിര (25), ചിറ്റാർ ആൽഫിയ മാൻസിലിൽ സജിത (49),

പടയണിപ്പാറ താഴാഞ്ഞിയിൽ രമ്യ കൈലേഷ്( 31), പേഴുംപാറ പുലിപ്രത്ത് മോളി (52), കൊടുമുടി കൊല്ലംപറമ്പിൽ ഗായ്ത്രി (12), സീതത്തോട് കുഴിമണ്ണിൽ രാധിക (19), വരാപ്പുഴയിൽ ശ്രീലക്ഷ്മി (17), കൊച്ചുകോയിക്കൽ പുതുവേലിൽ ചിഞ്ചു (20), പേഴുംപാറ മേപ്രത്ത് തറയിൽ അർഷ(23), മണിയാർ അിരീക്കൻ പുത്തൻ വീട്ടിൽ അൻസൽന (18), സീതത്തോട് മണികണ്ഠ വിലാസം വിദ്യ (19), ബൗണ്ടറി നെടിയകാലായിൽ എ.എൻ. അനില (20),. പടയണിപ്പാറ ആനക്കുഴി വിളയിൽ സഷറപ (14), ഓലിക്കൽ അശ്വതി (14), ആനക്കുഴി വിളയിൽ സാന്ദ്ര (17)

വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവർ:

മണിയാർ അരീക്കൽ അൻസനന (18), ബൗണ്ടറി വള്ളിക്കാലായിൽ സുധ (49), സീതത്തോട് കുഴിമണ്ണിൽ രാധിക (19), ചിഞ്ചു (19), മരുതിമേപ്രത്ത് പ്രീതി (28), പേഴുംപാറ പുലിപ്രേത്ത് മോളി (52), പ്രൈസ് (13), സീതത്തോട് വാരാപ്പുഴ ശ്രീലക്ഷ്മി (17). വലിയവീട്ടിൽ ശ്രീലക്ഷ്മി (19), മണിയാർ ആറ്റുവശം വൽസല (50), ആങ്ങമൂഴി സുമേഷ്ഭവൻ രാജമ്മ (59), പേഴുംപാറ നെടിയകാലായിൽ വിലാസിനി ((58), കൊച്ചുകോയിക്കൽ ഉടഞ്ഞോലിക്കൽ അംബുജാക്ഷി (54), ശ്രുതി (22), പേഴുംപാറ മേപ്പാട്ടുതറയിൽ ആർശ (23), പടയണിപ്പാറ കാലായിൽ രമ്യ (31), ആങ്ങമൂഴി പൂക്കാമണ്ണിൽ എബി (26).

അരീക്കക്കാവ് വാലുകാലായിൽ സുമ സുനിൽ (32) ശാന്തിമോൾ (36), പേഴുംപാറ കല്ലിരിക്കുംപറമ്പിൽ കെവിൻ (13). പത്തനാപുരം ചക്കാലയിൽ നെൽസൺ (38), വടശേരിക്കര വലിയപാറയ്ക്കൽ ബിന്ദു (40), അരീക്കക്കാവ് കരിതെങ്ങിൽ അക്‌ബർ ഷാ (10), ബൗണ്ടറി വാലുമണ്ണിൽ അഭിരാം (13), നവമി (13), കൊടുമുടി കൊല്ലംപറമ്പിൽ ഗ്രായത്രി (22), ബൗണ്ടറി ഇഞ്ചപ്പാറ എബേസ് (16), പടയണിപ്പാറ പതാലിൽ അനന്തു (16), അരീക്കക്കാവ് പുതുപറമ്പിൽ ജിബിൻ ജോസഫ് (13).

ശോഭനവിലാസം അനുകുമാർ (25), അയ്യാശേരിൽ അനിത തോമസ്, വയ്യാറ്റുപുഴ വലിയവീട്ടിൽ മീനു (25), പേഴുംപാറ പുത്തൻപുരയ്ക്കൽ ആരതി (16), പടയണിപ്പാറ ഓലിക്കൽ അശ്വതി (16), ചിറ്റാർ വടക്കേപറമ്പിൽ ആതിര (25), കാരികയം ആനക്കുരുവിളയിൽ സർവാൻ (14), സാന്ദ്ര (17), കൊടുമുടി സുനിൽ ഭവനിൽ ആതിര (16), ആങ്ങമൂഴി കുളങ്ങരയിൽ അരവിന്ദൻ (20), പുത്തൻവീട്ടിൽ ഹരി (20), ബൗണ്ടറി ഇഞ്ചപ്പാറ സൗമ്യ (25), സീതത്തോട് മണികണ്ഠവിലാസം വിദ്യ (19), ഇടത്തറ വാഴയിൽ ശിവ (13).

റാന്നി താലൂക്ക് ആശുപതിയിൽ കഴിയുന്നവർ:

പേഴുംപാറ പീടികവടക്കേതിൽ ബേബി (65), ആങ്ങമൂഴി മാടമരുതിക്കൽ ഷാൻ (20).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP