Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് സൂപ്പർവൈസർ മരിച്ചു; ആന, പുലി, കടുവ, കാട്ടുപന്നി മുതലായവയുടെ ആക്രമണം രൂക്ഷം; പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ഐഎന്റ്റിയുസി മാർച്ച് നടത്തും

കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് സൂപ്പർവൈസർ മരിച്ചു; ആന, പുലി, കടുവ, കാട്ടുപന്നി മുതലായവയുടെ ആക്രമണം രൂക്ഷം; പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ഐഎന്റ്റിയുസി മാർച്ച് നടത്തും

പത്തനാപുരം: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ റേഞ്ച് ഓഫീസിലേക്ക് ഐ എൻ റ്റി യു സി നേതൃത്വത്തിൽ മാർച്ച് നടത്തും.

കിഴക്കൻ മേഖലയിൽ തൊഴിലാളികൾക്ക് തൊഴിലെടുക്കുവാനും കൃഷി ചെയ്യുവാനും സമാധാനത്തോടെ ജീവിക്കുവാനും കഴിയാത്ത വിധം വന്യമൃഗശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുകയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് സൂപ്പർവൈസർ മരണപ്പെട്ടിട്ട് അധികനാളായിട്ടില്ല. പ്രദേശത്ത് ആന, പുലി, കടുവ, കാട്ടുപന്നി മുതലായവയുടെ ആക്രമണം മുമ്പില്ലാത്തവിധം രൂക്ഷമാണ്.വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ പ്രവർത്തനക്ഷമമാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതുതായി സ്ഥാപിക്കുകയും കിടങ്ങുകൾ നിർമ്മിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്ത് സ്വൈരജീവിതം ഉറപ്പ് വരുത്തുന്നതിന് വേണ്ട അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ ഐഎന്റ്റിയുസി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ തൊഴിലാളി മാർച്ച് സംഘടിപ്പിക്കുമെന്ന് പിറവന്തൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

യോഗം റീജിയണൽ പ്രസിഡന്റ് നടുക്കുന്ന് നൗഷാദ് ഉദ്ഘാടനം ചെയ്തു. ഐഎന്റ്റിയുസി നിയോജക മണ്ഡലം സമ്മേളനത്തിന്റേയും മണ്ഡലം സമ്മേളനത്തിന്റേയും വിജയത്തിനായി ഐഎൻ റ്റിയുസി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവൻ യൂണിയനുകളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും യോഗം തീരുമാനിച്ചു.

എസ് ബാബു രാജ് അധ്യക്ഷതവഹിച്ചു. കറവൂർ സുരേഷ്, ഷേർളി ഗോപിനാഥ്, സി ആർ രെജി കുമാർ, ചിത്രജ, സോമരാജൻ, എം നജീബ്, കാതറിൻ, ശ്രീകല, ഷീല തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP