Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാഹിദാ കമാലിനെതിരായ ആക്രമത്തിൽ കോൺഗ്രസിലെ വനിതാ അംഗങ്ങൾക്കെന്താണ് പറയാനുള്ളത്; പത്തനാപുരത്ത് കോൺഗ്രസ് അഴിച്ചുവിട്ട ആക്രമണസംഭവങ്ങൾ ക്രിമിനൽ സ്വഭാവമുള്ളത്; ഔദ്യോഗിക കൃതൃനിർവഹണത്തിന് പോയ സ്ത്രീക്ക് നേരെ നടന്ന അക്രമം നിർഭാഗ്യകരമെന്നും തുറന്നടിച്ച് ഗണേശ്‌കുമാർ

ഷാഹിദാ കമാലിനെതിരായ ആക്രമത്തിൽ കോൺഗ്രസിലെ വനിതാ അംഗങ്ങൾക്കെന്താണ് പറയാനുള്ളത്; പത്തനാപുരത്ത് കോൺഗ്രസ് അഴിച്ചുവിട്ട ആക്രമണസംഭവങ്ങൾ ക്രിമിനൽ സ്വഭാവമുള്ളത്;  ഔദ്യോഗിക കൃതൃനിർവഹണത്തിന് പോയ സ്ത്രീക്ക് നേരെ നടന്ന അക്രമം നിർഭാഗ്യകരമെന്നും തുറന്നടിച്ച് ഗണേശ്‌കുമാർ

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം: വനിതാകമ്മീഷൻ അഗമായ ഷാഹിദ കമാലിന് നേരെ നടന്ന അക്രമത്തെ ശക്തമായ ഭാഷയിൽ അവലപിച്ച് പത്തനാപുരം എംഎ‍ൽഎയും നടനുമായ ബി.ഗണേശ് കുമാർ. ഒരു സ്ത്രീ എന്നതിലുപരി വനിതാകമ്മീഷന്റെ പദവി വഹിക്കുന്ന ഒരു സ്ത്രീയോട് മോശമായി പെരുമാറാൻ പാടില്ലായിരുന്നു. കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ രാജ്യമൊട്ടാക്കെ നടക്കുമ്പോൾ കൊല്ലം ജില്ലയിൽ നടന്ന ആക്രമസംഭവം ഗൗരവതരമാണ്.

പ്രത്യേകിച്ച് ഒരു സ്ത്രീയോട് നടത്തിയ ആക്രമത്തിന് കോൺഗ്രസ് മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ സംഭവമാണ് അരങ്ങേറിയത്. ഒരു സ്ത്രീയോട് മാന്യമായി പെരുമാറാമായിരുന്നു. ഒരു വനിതാ കമ്മീഷൻ അംഗത്തോട് കാണിച്ച ക്രൂരതയ്ക്ക് കോൺഗ്രസിലെ വനിതാ അംഗത്തിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന വ്യക്തിയാതിനാലാണ് തന്നെ തിരഞ്ഞു പിടിച്ച് ആക്രമിച്ചതെന്നാണ് സംഭവത്തിൽ ഷാഹിദ പ്രതികരിച്ചത്. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംസ്ഥാന വനിതാ കമ്മീഷൻ അംഗം കൂടിയായ ഷാഹിദ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. ഇന്ന് രാവിലെയാണ് പത്തനാപുരത്തു വച്ച് ഷാഹിദക്കെതിരെ ആക്രമണം ഉണ്ടായത്. അവൾ വരുന്നെന്ന് ആക്രോശിച്ചും മോശമായ പദ പ്രയോഗങ്ങൾ നടത്തിയുമാണ് ഷാഹിദയ്‌ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിൽ നിന്ന് വലിച്ചിഴയ്ക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് നോരെയും കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ആക്രമണവിവരം കൊല്ലം റൂറൽ എസ്‌പി ആശോകനെ അറിയിച്ചെങ്കിലും പൊലീസ് വൈകിയാണ് പ്രശ്‌നത്തിൽ ഇടപെടൽ നടത്തിയത്. ഇവരെ പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാർട്ടി മാറിതിന്റെ പകയാണ് കോൺഗ്രസ് കാഴ്ചവക്കുന്നതെന്നാണ് ഷാഹിദ കമാല്ഡ സംഭവത്തിൽ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP