Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചികിത്സയ്ക്കിടെ രോഗിയെ കാണാതായത് രണ്ട് ദിവസം മുൻപ്; വീട്ടിലേക്ക് പോയെന്ന് കരുതി ആശുപത്രി ബിൽ അടച്ചത് ഭാര്യ; തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഓപറേഷൻ തിയറ്ററിൽ; മൃതദേഹത്തിന് സമീപം ചിതറിക്കിടന്നത് തിയറ്ററിലെ ഉപകരണങ്ങൾ

ചികിത്സയ്ക്കിടെ രോഗിയെ കാണാതായത് രണ്ട് ദിവസം മുൻപ്; വീട്ടിലേക്ക് പോയെന്ന് കരുതി ആശുപത്രി ബിൽ അടച്ചത് ഭാര്യ; തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഓപറേഷൻ തിയറ്ററിൽ; മൃതദേഹത്തിന് സമീപം ചിതറിക്കിടന്നത് തിയറ്ററിലെ ഉപകരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെറുവത്തൂർ: ചികിത്സയ്ക്കിടെ കാണാതായ രോഗിയെ ഓപറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കണ്ണൂർ ഓഫിസിലെ ജീവനക്കാരനായ പിലിക്കോട് കൊടക്കാട് ആനിക്കാടിയിലെ പി.പത്മനാഭനെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ കാണാതായതിനെ തുടർന്ന് ഓപറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ മാസം മൂന്നിനു രാവിലെ പത്മനാഭൻ തനിച്ചാണ് ആശുപത്രിയിൽ എത്തി അഡ്‌മിറ്റായത്. വൈകുന്നേരത്തോടെ കൂട്ടിനായി ഭാര്യയും എത്തി. പത്മനാഭനെ മുറിയിൽ കാണുന്നില്ലെന്നു പിറ്റേന്നു രാവിലെ ആറു മണിയോടെ ഭാര്യ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

വളരെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ പത്മനാഭൻ വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്ന് കരുതി ഭാര്യ ആശുപത്രി ബില്ലടച്ചു വീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെയും എത്തിയിരുന്നില്ല. തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് രാത്രി പത്തോടെ ആശുപത്രിയിൽ ഓപറേഷൻ തിയറ്ററിലെ ട്രോളിയിൽ പത്മനാഭൻ മരിച്ചു കിടക്കുന്നതായി ആശുപത്രി ജീവനക്കാർ കണ്ടെത്തിയത്.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു ചന്തേര എസ്‌ഐ എത്തി ഓപറേഷൻ തിയറ്റർ അടച്ചു സീൽ ചെയ്തു. ഇന്നലെ രാവിലെ ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഷർട്ടും അടി വസ്ത്രവും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലുങ്കി ഓപറേഷൻ ടേബിളിലുണ്ടായിരുന്നു. വായ, മൂക്ക്, ചെവി എന്നിവയിൽ നിന്നും രക്തം വാർന്നു നിലത്ത് തളംകെട്ടി നിന്നിരുന്നു. തിയറ്ററിലെ ഉപകരണങ്ങളും മറ്റും അകത്തു ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP