Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളറട വില്ലേജ് ഓഫീസിൽ 'ബോംബിട്ട' സാംകുട്ടിയുടെ വസ്തു പോക്കുവരവു ചെയ്തു ലഭിച്ചു; രണ്ടു മാസത്തെ ജാമ്യത്തിന്റെ ബലത്തിൽ കഴിയുന്ന സാംകുട്ടിക്കു സഹായകമായതു റവന്യൂ മന്ത്രിയുടെ ഇടപെടലുകൾ

വെള്ളറട വില്ലേജ് ഓഫീസിൽ 'ബോംബിട്ട' സാംകുട്ടിയുടെ വസ്തു പോക്കുവരവു ചെയ്തു ലഭിച്ചു; രണ്ടു മാസത്തെ ജാമ്യത്തിന്റെ ബലത്തിൽ കഴിയുന്ന സാംകുട്ടിക്കു സഹായകമായതു റവന്യൂ മന്ത്രിയുടെ ഇടപെടലുകൾ

തിരുവനന്തപുരം: ഭൂമി പോക്കു വരവ് ചെയ്തു ലഭിക്കാൻ വില്ലേജ് ഓഫീസിൽ 'ബോംബിടേണ്ടി വന്ന' വെള്ളറട കോവില്ലൂർ സ്വദേശി സാംകുട്ടിക്ക് ഒടുവിൽ വസ്തു പോക്കുവരവുചെയ്തു ലഭിച്ചു. റവന്യു മന്ത്രിയുടെ ഇടപെടലിലാണ് സാംകുട്ടിക്ക് അധികൃതരിൽ നിന്നു നീതി ലഭിച്ചത്.

തന്റെ പിതാവിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ ഭൂമിയാണിതെന്നാണു സാംകുട്ടി പറയുന്നത്. 1991 വരെ കരം അടച്ചിരുന്നു. പിന്നെ റീസർവേ പ്രകാരം സർക്കാർ ഭൂമിയാണ് എന്ന് രേഖപ്പെടുത്തപ്പെടുന്നു.

അതിനു ശേഷം അയാളെ കരം അടയ്ക്കാൻ വില്ലേജ് ഉദ്യോഗസ്ഥർ അനുവദിച്ചിട്ടില്ല. പരാതികൾ ധാരാളം കൊടുത്തിട്ടും കാണേണ്ടവരെ 'വേണ്ടവിധത്തിൽ കണ്ടിട്ടും കാണിക്കകൾ കൊടുത്തിട്ടും' മൂന്ന് വർഷമായി എല്ലാ ദിവസവും ഓഫീസ് കയറിയിറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ലെന്നാണു സാംകുട്ടി പറയുന്നത്. അങ്ങനെയാണ് ഏപ്രിൽ 23ന് വില്ലേജ് ഓഫീസ് തീയിട്ടത്.

തുടർന്ന് സാംകുട്ടിക്കു നേരെ നടന്ന അന്യായങ്ങളുടെ കഥ പുറത്തു വരികയായിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയശേഷവും റവന്യൂ വകുപ്പ് മേധാവികൾ സാംകുട്ടിയുടെ മുന്നിൽ പ്രസാദിച്ചില്ല. എന്നാൽ, മന്ത്രിയുടെ നിർദേശപ്രകാരം നടന്ന മിന്നൽ പരിശോധനയിൽ കാണാതായ രേഖകൾ നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നും കണ്ടു കിട്ടി. റീസർവ്വേയിൽ സാംകുട്ടിയുടെ ഭൂമിയുടെ നമ്പർ തെറ്റി മറ്റൊരു സർവ്വേ നമ്പറിൽ ആയി പോയതാണു പറ്റിയ തെറ്റുകൾക്കു കാരണമെന്നാണു വിശദീകരണം.

കോടതി അനുവദിച്ച രണ്ടുമാസത്തെ ജാമ്യത്തിന്റെ ബലത്തിലാണ് സാംകുട്ടി പുറത്തു നിൽക്കുന്നത്. ജാമ്യ വ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷൻ പരിധിവിട്ടു പുറത്തു പോകാൻ പാടില്ല. കുടുംബവിഹിതമായി ലഭിച്ച 18 സെന്റ് പോക്കു വരവ് ചെയ്തു ലഭിക്കാൻ അഞ്ചു വർഷമായി കയറി ഇറങ്ങി മടുത്താണ് സാംകുട്ടി കടുത്ത പ്രയോഗം നടത്തിയത്. വില്ലേജോഫീസ് തീയിട്ട പ്രവൃത്തിയെ സാംകുട്ടി ഒരിക്കലും ന്യായീകരിക്കുന്നില്ല. അടൂരിലെ കൊടുമണിൽ സ്ഥിരതാമസമാക്കിയ സാംകുട്ടി കട ബാദ്ധ്യത തീർക്കാൻ കുടംബവിഹിതമായിക്കിട്ടിയ ഭൂമി വിൽക്കാൻ തീരുമാനിച്ചെങ്കിലും പട്ടയം ലഭിക്കാത്തതിനാൽ നടന്നില്ല. അടൂരിൽ നിന്ന് ആഴ്ചയിലൊരിക്കലെങ്കിലും വെള്ളറട വില്ലേജോഫീസിലെത്തുമായിരുന്നു. കളക്ടർക്കു നൽകിയ പരാതിയിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലാണ് താനെന്നുപോലും സൂചിപ്പിച്ചുവത്രേ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും പരാതി നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. അതുകൊണ്ടാണു വില്ലേജോഫീസ് തീയിട്ട് ആത്മഹത്യ ചെയ്യാൻ തയ്യാറായതെന്നാണു സാംകുട്ടി അറസ്റ്റിലായപ്പോൾ പൊലീസിനോടും കോടതിയിലും പറഞ്ഞത്.

ഈ ഭൂമി ജാമ്യമായി വച്ച് നെയ്യാറ്റിൻകര കാർഷിക വികസന ബാങ്കിൽ നിന്ന് സാംകുട്ടിയുടെ പിതാവ് യോഹന്നാൻ വായ്പ എടുത്തിരുന്നു. ജാമ്യ രേഖകൾ പൂർണ്ണമായും പരിശോധിക്കാതെ ബാങ്കുകൾ വായ്പാ നൽകില്ലെന്ന സാംകുട്ടിയുടെവാദം അംഗീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല. റീ സർവ്വേയിലാണ് ഈ ഭൂമി തരിശു ഭൂമിയുടെ പട്ടികയിൽ ഉൾപ്പെട്ടതെന്നായിരുന്നു വില്ലേജോഫീസറുടെ വാദം. അതു പുനഃപ്പരിശോധിക്കാൻ നിയമ നടപടികൾക്ക് റവന്യൂ ഉന്നത തലത്തിൽ റിപ്പോർട്ട് നൽകാമെന്ന വാഗ്ദാനമാണ് അഞ്ചു വർഷമായി വില്ലേജ് അധികാരികൾ നൽകിയത്. അതു വേഗത്തിലാക്കാൻ സാംകുട്ടി നീണ്ട വർഷങ്ങൾ റവന്യൂഅധികാരികളുടെ പടിക്കൽ ദയവിനായി കാത്തു കിടന്നു. കാത്തിരിപ്പിന് അവസാനമില്ലാതായപ്പോഴാണ് സാംകുട്ടി തീക്കളിക്കിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ സാംകുട്ടി വെള്ളറട സ്റ്റേഷൻ പരിധി വിട്ടുപോകരുത് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കിളിയൂരിന് സമീപം വാടകവീട്ടിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP