Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥൻ; പാറ്റൂർ കേസ് ഉണ്ടായത് തന്നെ ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിനെ തുടർന്ന്; പാറ്റൂർ ഭൂമി കൈയേറ്റ കേസിലെ എഫ്ഐആർ റദ്ദു ചെയ്ത് ഹൈക്കോടതി; നിർണായകമായ വിധി മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജിയിൽ; പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞതും സസ്പെൻഷനിലായ ജേക്കബ് തോമസിന് കനത്ത തിരിച്ചടിയായി

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥൻ; പാറ്റൂർ കേസ് ഉണ്ടായത് തന്നെ ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിനെ തുടർന്ന്; പാറ്റൂർ ഭൂമി കൈയേറ്റ കേസിലെ എഫ്ഐആർ റദ്ദു ചെയ്ത് ഹൈക്കോടതി; നിർണായകമായ വിധി മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജിയിൽ; പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞതും സസ്പെൻഷനിലായ ജേക്കബ് തോമസിന് കനത്ത തിരിച്ചടിയായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്ക് അഞ്ച് പേർ പ്രതികളായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് പരിഗണികക്വേ സ്‌പെൻഷനിലായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെയും കോടതി നിശിതമായി വിമർശിച്ചു. അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥൻ എന്നാണ് കോടതി ജേക്കബ് തോമസിനെ വിലയിരുത്തിയത്.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ജേക്കബ് തോമസ് സത്യത്തെക്കുറിച്ച് എഴുതിയതു കണ്ട് സഹതപിക്കുന്നെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിനെ തുടർന്നാണ് പാറ്റൂർ കേസ് ഉണ്ടായതെന്നും കോടതി വിലയിരുത്തി.

വിജിലൻസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ വിജിലൻസ് അന്വേഷണം ഇതോടെ ഇല്ലാതായി. വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശം ഉന്നയിച്ചു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അച്ചടക്കം പരമപ്രധാനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജേക്കബ് തോമസിന് അച്ചടക്കമുണ്ടെന്ന് കരുതാനാവില്ല. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂർ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമർശങ്ങൾ കോടതിയലക്ഷ്യമാണ്. എന്നാൽ, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോൾ കേസെടുക്കുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറ്റൂർ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ പൂർണ്ണമാണ് എന്നും ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സ്വകാര്യ നിർമ്മാതാക്കളെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം വിട്ട് നൽകിയതിലൂടെ സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി എന്നതായിരുന്നു കേസ്.

പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തത്കാലം കോടതിയലക്ഷ്യ നടപടികളിലേക്ക് പോകുന്നില്ലെന്നും വ്യക്തമാക്കി.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജലഅഥോറിറ്റിയുടെ ഭൂമി വഴിവിട്ട് സ്വകാര്യ വ്യക്തികൾ കൈയേറി ഫ്‌ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയെന്നായിരുന്നു വിജിലൻസ് കേസ്. കേസിൽ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിജിലൻസിന്റെ എഫ്.ഐ.ആറും റദ്ദാക്കിയിട്ടുണ്ട്.

2008ലാണ് കേസിന്റെ തുടക്കം. 135 സെന്റ് ഭൂമി ഒരു കമ്പനി വാങ്ങി ഫ്‌ളാറ്റ് നിർമ്മിക്കാൻ തുടങ്ങിയപ്പോഴാണ് ഭൂമിയുടെ മധ്യത്തിൽ കൂടി ഒരു സ്വിവേജ് പൈപ്പ് പോകുന്നത് ശ്രദ്ധയിൽ പെടുന്നത്. ഈ പൈപ്പ് ഒരു ഭാഗത്തേക്ക് മാറ്റിയിരുന്നതിന് അന്നത്തെ വാട്ടർ അഥോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ സോമശേഖരൻ 14 ലക്ഷം രൂപ വാങ്ങി അനുമതി നൽകിയിരുന്നു. സോമശേഖരനാണ് വിജിലൻസ് കേസിലെ ഒന്നാം പ്രതിയായത്. എന്നാൽ എം.ഡി അശോക് സിങ് ഇതിന് അനുമതി നിഷേധിക്കുകയും തുക മടക്കി നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്നാൽ പണം സ്വീകരിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്ന് സർക്കാർ തലത്തിലേക്ക് പരാതി പോയി.

ഇതിനിടെ യു.ഡി.എഫ് സർക്കാർ അധികാരത്തുകയും പൈപ്പ് മാറ്റിയിടാൻ 2014ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന മധു (രണ്ടാം പ്രതി) അനുമതി നൽകി. ഇതിനിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം കേസെടുത്തതും. അന്വേഷണം നടക്കുന്നതിനിടെ കേസ് എടുക്കുന്നതിൽ വൈകിയതിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പിയെ തിരുവനന്തപുരം വിജിലൻസ് കോടതി വിളിച്ചുവരുത്തി കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP